ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൻ വീണ്ടും കളത്തിലിറങ്ങാൻ ഒരുങ്ങുന്നു. വെള്ളനിറത്തിന് വിട, വീണ്ടും മഞ്ഞയിലേക്ക്.
ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ പഴയ വർണ്ണ ശലഭമായ നിറങ്ങളിലുള്ള ബസ്സിൽ തന്നെ സ്റ്റേഡിയത്തിലേക്ക് ഇനി വരാം. കാരണം കഴിഞ്ഞ ദിവസം വന്ന ഉത്തരവ് പ്രകാരം കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾക്ക്എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തിയിരുന്നു.ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര് ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്സപോര്ട്ട് അതോറിറ്റിയുടേതായിരുന്നു (എസ്.ടി.എ.) തീരുമാനം.ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഈ നടപടി. നിയന്ത്രണമില്ലാത്തതിനാല്‍ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഉള്‍പ്പെടെ അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുടമകള്‍ ബസുകളില്‍ പതിച്ചിരുന്നത്. ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്ടിഎ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇനി ഈ വെള്ള നിറം നിർബന്ധമില്ല.
ഇതോടെ ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ടീം ബസ്സിന്റെ നിറം പഴയ രീതിയിലേക്ക് തന്നെ കൊണ്ടുവരാം. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സ് ബസ്സിന്റെ പുതിയ ഡിസൈനിങ് എങ്ങനെയൊക്കെ ആയിരിക്കുമെന്ന് കാത്തിരുന്നു കാണാം.
എന്തായാലും ഇതോടെ സന്തോഷത്തിലാണ് ബസ്സുടമകളും, പിന്നെ ബ്ലാസ്റ്റേഴ്സും.