Crime

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചകേസ്; പ്രതിക്ക് 82 വര്‍ഷം കഠിനതടവ്

ത​ളി​പ്പ​റ​മ്പ്: ര​ണ്ടാം ക്ലാ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​ക്ക് 82 വ​ര്‍ഷം ക​ഠി​ന​ത​ട​വും 1.92 ല​ക്ഷം പി​ഴ​യും ശി​ക്ഷ. പെ​രു​മ്പ അ​മ്പ​ല​ത്ത​റ വെ​ള്ളൂ​ർ സ്വ​ദേ​ശി എ​സ്.​പി. അ​ബ്ദു​ൽ മു​സ​വീ​റി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്.

2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും പ​ല​ത​വ​ണ​ക​ളി​ലാ​യി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി. അ​ന്ന​ത്തെ പ​യ്യ​ന്നൂ​ര്‍ സി.​ഐ മ​ഹേ​ഷ് കെ. ​നാ​യ​രും എ​സ്.​ഐ പി. ​വി​ജേ​ഷു​മാ​ണ് കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​ഞ്ച് വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.