ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ചോക്ലേറ്റ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാം. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് ചോക്ലേറ്റ് മഗ്ഗ് കേക്ക്. വെറും രണ്ട് മിനിറ്റിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ചോക്ലേറ്റ് മഗ്ഗ് കേക്ക്.ചോക്ലേറ്റ് മഗ്ഗ് കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മൈദ – 3 ടേബിൾ സ്പൂൺ
- കൊക്കോ പൗഡർ – 1 ടേബിൾ സ്പൂൺ
- ബേക്കിങ് പൗഡർ -1 ടീസ്പൂൺ
- ബേക്കിംഗ് സോഡ -1 ടീസ്പൂൺ
- ബട്ടർ (ഉരുക്കിയത് ) -2 ടേബിൾ സ്പൂൺ
- മിൽക്‌മെയ്‌ഡ് -1 ടേബിൾ സ്പൂൺ
- പാൽ – 4 ടേബിൾ സ്പൂൺ
തയ്യറാക്കുന്ന വിധം
ആദ്യം തയ്യാറാക്കാൻ ഉപയോഗിക്കുന്ന കോഫി മഗ്ഗിലേക്ക് മുകളിൽ പറയുന്ന ചേരുവകളെല്ലാം തരിയില്ലാതെ നല്ല പോലെ ചേർത്തിളക്കുക. ശേഷം ഇളക്കി യോജിപ്പിച്ച ബാറ്റർ , മൈക്രോവേവ് അവനിൽ 1 -2 മിനിറ്റ് ബേക്ക് ചെയ്തെടുക്കാവുന്നതാണ്. സ്വാദൂറും ടേസ്റ്റി മഗ്ഗ് കേക്ക് തയ്യാറായി.