സാധാരണ ഫ്യൂട്ട് ജ്യൂസിൽ നിന്ന് വ്യത്യസ്തമായി കരിമ്പ് ജ്യൂസ് അടിസ്ഥാനമാക്കി 60 – ഓളം വിവിധ ഫ്യൂട്ട് ജ്യൂസ് ഇനങ്ങളുടെ ഒരു വ്യത്യസ്ത രുചി കൂട്ട് തന്നെ ഒരുക്കിയിരിക്കുകയാണ് കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ ‘കേൻമാജിക്ക്’ എന്ന ജ്യൂസ് കട. ഈ നൂതന സംരംഭത്തിന് തുടക്കം കുറിക്കുന്നത് കൊല്ലം നിവാസിയായ ശ്രീ. ബെൻന്റെനാണ്.
സാധാരണ കരിമ്പിൻ ജ്യൂസ് മുതൽ കരിമ്പിൻ ജ്യൂസ് മിശ്രിതമായ വിവിധ തരം ഫ്യൂട്ട് ജൂസ് കോബിനേഷനുകൾ ഇവിടെയുണ്ട്. ശീതീകരിച്ച കരിമ്പ് ജ്യൂസാക്കിയ ശേഷം അതിൽ നാരങ്ങ, ആപ്പിൾ, ഓറഞ്ച്, പപ്പായ, കിവി, അവകാഡോ തുടങ്ങി വിവിധ തരം പഴങ്ങൾ ഉപഭോക്താവിന്റെ ആവശ്യപ്രകാരം അതാത് ജ്യൂസായി അടിച്ചെടുത്ത് നൽകുന്നു. ഈ നൂതന പ്രക്രിയയിലൂടെ പാൽ, വെള്ളം, പഞ്ചസാര, ഐസ് എന്നിവയുടെ ഉപയോഗം ഇവിടെ ഒഴിവാക്കപ്പെടുന്നു.
കരിമ്പിൻ ജൂസിന്റെ ഗുണങ്ങൾ
ജ്യൂസുകളുടെ കൂട്ടത്തില്‍ പലപ്പോഴും നാം കരിമ്പ് ജ്യൂസിന് പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എല്ലാക്കാലവും ലഭിക്കില്ലെന്നതും ഒരു കാരണമാണ്. കരിമ്പ് ജൂസ് ദാഹവും എനര്‍ജിയും നല്കാൻ മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു പരിഹാരം കൂടിയാണ്. ഔഷധഗുണമുള്ള ജ്യൂസ് എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
മഞ്ഞപ്പിത്തത്തിനുള്ള തികച്ചും സ്വാഭാവികമായ ഒരു ചികിത്സാമാര്‍ഗമാണ് കരിമ്പ് ജ്യൂസെന്നു പറയാം. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്പാദനം തടയാനും കരിമ്പിന് ജ്യൂസ് സഹായിക്കും.
ശരീരത്തിലെ പല അണുബാധകളും തടയാനുള്ള ഒരു വഴിയാണ് കരിമ്പ് ജ്യൂസ് കുടിയ്ക്കുന്നത്. യൂറിനറി ഇന്ഫെക്ഷന്, ദഹനപ്രശ്നങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കരിമ്പിന് ജ്യൂസ് നല്ലൊരു മരുന്നാണ്.
കിഡ്നി സ്റ്റോണ്‍ തടയാനും കരിമ്പ് ജ്യൂസ് സഹായിക്കും. കരിമ്പിന് ജ്യൂസ് മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാന്‍ സഹായിക്കും. ഇല്ലെങ്കില്‍ ഇവ അലിഞ്ഞു പോകാന്‍ ഇടയാക്കും.
പ്രമേഹരോഗികള്‍ക്കു പറ്റിയ ഒരു മധുരം കൂടിയാണ് കരിമ്പിന് ജ്യൂസ്. ഇതിന് മധുരമുണ്ടെങ്കിലും പഞ്ചസാര അടങ്ങിയിട്ടില്ല. രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ അളവില്‍ നില നിര്‍ത്താന്‍ ഇത് സഹായിക്കും.
അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടമാണിത്. അസുഖങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷകനഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കും.
ക്യാന്‍സര്‍ തടയാനും കരിമ്പ് ജ്യൂസിന് കഴിവുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ്, കോളന്‍, ലംഗ്സ് ക്യാന്‍സറുകള്‍. ഇതിന്റെ ആല്‍ക്കലൈന്‍ സ്വാഭാവമാണ് ഇതിന് കാരണം.
വെള്ളം കുടിയ്ക്കാത്തതു കാരണമുള്ള ഡീഹൈഡ്രേഷന് മാറ്റാനും കരിമ്പ് ജ്യൂസ് നല്ലതാണ്. ശരീരം തണുപ്പിക്കാന്‍ പറ്റിയ നല്ലൊരു മാർഗ്ഗം.
തൊണ്ടയിലെ ഇന്ഫെക്ഷന്, കോള്‍ഡ് തുടങ്ങിയ അസുഖങ്ങളുള്ളപ്പോഴും കരിമ്പ് ജ്യൂസ് കുടിയ്ക്കാം. ഇത് ഈ പ്രശ്നങ്ങക്ക് ഒരു മരുന്നു കൂടിയാണ്.