Travel

എട്ട് ദ്വീപുകൾ ചേർന്ന അത്ഭുതം; യാത്രക്കാക്കാരുടെ പറുദീസയായ ഹാവായ് ദ്വീപുകള്‍

നീലാകാശവും അതിലും നീലനിറത്തില്‍ നീണ്ടുപരന്നു കിടക്കുന്ന കടലും. പൊതുവേ പ്രശാന്തമായ കാലാവസ്ഥയും ചുറ്റുപാടുകളും. ഇങ്ങനെ യാത്രക്കാര്‍ക്കൊരു പറുദീസതന്നെയാണ് ഹാവായ് ദ്വീപുകള്‍. അമേരിക്കയുടെ പടിഞ്ഞാറേ തീരത്തുനിന്ന് ഏതാണ്ട് 4000 കിലോമീറ്റര്‍ അകലെ ശാന്തമഹാസമുദ്രത്തിന്റെ മധ്യഭാഗത്തായി, എട്ട് ദ്വീപുകളും നിരവധി പവിഴപ്പുറ്റുകളും ഐലറ്റസും ചേര്‍ന്നതാണ് ഹവായ് ദ്വീപുകള്‍. അതില്‍ പ്രധാനപ്പെട്ട ദ്വീപുകള്‍ ഹവായ്, മാവി, ഒവാഹു, ക്വവായ്, എന്നിവയാണ്. സമുദ്രാന്തര്‍ഭാഗത്തുള്ള അഗ്‌നിപര്‍വതങ്ങളുടെ വെള്ളത്തിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന മുനമ്പുകളാണ് ഈ എട്ട് ദ്വീപുകള്‍. വിനോദസഞ്ചാരത്തിന് എല്ലാം ഒന്നിനൊന്ന് മെച്ചം. എട്ട് ദ്വീപുകളും കാണാന്‍പറ്റുന്ന ഏഴുദിവസത്തെ ആഡംബര കപ്പല്‍ യാത്രയാണ് പ്രധാന ആകര്‍ഷണം.

പ്രകൃതിഭംഗിയില്‍ ഏറെ പ്രത്യേകതകള്‍ ഉള്ള ഒരിടമാണ് ക്വവായ്. ”ഉദ്യാനദ്വീപ്” എന്ന് പേരുകേട്ട ഇവിടെ കേരളമെന്നു തോന്നിക്കുന്ന ഭൂപ്രകൃതിയും പഞ്ചാരമണല്‍ ബീച്ചുകളും പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും ഉണ്ട്. ഗ്രാന്‍ഡ് കാനിയന്റെ അത്രയും വലുപ്പമില്ലെങ്കിലും കടലും മലകളും ചേര്‍ന്നൊരു വലിയ പര്‍വ്വതനിരയും ഇവിടെ നമ്മെ ആകര്‍ഷിക്കുന്നു. വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള മൗന കിയ ആണ് ദ്വീപിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി. ഉയരം 4.21 കിലോമീറ്റര്‍. തെക്കുഭാഗത്തുള്ള 4.17 കിലോമീറ്റര്‍ ഉയരമുള്ള മൗന ലോവ ഇടയ്ക്കിടെ സജീവമാകാറുണ്ട്. മൗന ലോവ അഗ്‌നിപര്‍വതത്തിന് തെക്കുകിഴക്കുള്ള കില്വ ലോകത്തിലെ ഇപ്പോഴും വളരെ സജീവമായ അഗ്‌നിപര്‍വതങ്ങളിലൊന്നാണ്. ഈ ഭാഗമാണ് യു.എസ്. സര്‍ക്കാര്‍ ഹവായ് നാഷണല്‍ വൊള്‍ക്കാനോ പാര്‍ക്കായി സംരക്ഷിച്ചിരിക്കുന്നത്.

അമേരിക്കന്‍ സെനറ്റില്‍ ഭഗവദ്ഗീതയില്‍ തൊട്ടു സത്യവാചകം ചൊല്ലി സ്ഥാനമേറ്റ ഡെമോക്രാറ്റിക് സെനറ്റര്‍ തുളസി ഗബ്ബാര്‍ഡ് ഹാവായില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.ക്വവായിലാണ് കടവുള്‍ ടെമ്പിളും സന്മാര്‍ഗ്ഗഇരൈവന്‍ കോവിലും പിന്നെ പരിപാവനമായി പരിരക്ഷിച്ചുവരുന്ന ഒരു രുദ്രാക്ഷവനവും . 363 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള വനത്തിനുള്ളിലായി എണ്‍പത്‌കോടി രൂപ ചിലവിലാണ്/ സന്മാര്‍ഗ്ഗഇരൈവന്‍ കോവിൽ.വാസ്തുവിദ്യയിലും ആധുനിക എൻജിനീയറിങ് രീതിയിലും ഈ ക്ഷേത്രത്തിന് അനേകം പ്രത്യേകതകള്‍ ഉണ്ട്. ക്വവായ്-കാപാ-കടവുള്‍ ടെമ്പിളും സന്മാര്‍ഗ്ഗ ഇരൈവന്‍ കോവിലും അതിനോട് ചേര്‍ന്ന ആശ്രമവും എല്ലാം തമിഴ്ശൈലിയില്‍ മുന്നൂറ്റി അറുപത്തിമൂന്ന് ഏക്കര്‍ വലുപ്പമുള്ള ഒരു ശിവക്ഷേത്രസങ്കേതമാണ്. ശൈവസിദ്ധാന്ത ചര്‍ച്ച്, ഹിമാലയന്‍ അക്കാദമി എന്നെല്ലാം ഈ പ്രസ്ഥാനം അറിയപ്പെടുന്നു. മൂന്നടിയില്‍ അധികം ഉയരവും ആറുമുഖങ്ങളുമുള്ള ഒരു സ്ഫടികലിംഗമാണ് അവിടെ സ്ഥാപിക്കുന്നത്.

ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഭാരതത്തില്‍ നിന്നും അനേകം സ്ഥപതിമാരെയും കല്‍പ്പണിക്കാരെയും ക്വവായില്‍ കൊണ്ടുവന്നിരുന്നു. മാത്രമല്ല ബാംഗളൂരിനടുത്ത് ക്യാമ്പിലാണ് ക്വവായിലെയ്ക്ക് കൊണ്ടുപോകാനുള്ള കല്‍പ്പണികള്‍ മിക്കവാറും പരമ്പരാഗതമായ രീതിയില്‍ തീര്‍ത്തിട്ടുള്ളത്.ശ്രീലങ്കന്‍ ശൈവഗുരുവായ പഴനിസ്വാമിയുടെ ശിഷ്യന്‍ സദ്ഗുരു ശിവായസുബ്രഹ്മണ്യസ്വാമികളാണ് ഇവിടെ അന്‍പതുകളില്‍ ഒരു ക്ഷേത്രവും സന്യാസിമഠവും സ്ഥാപിച്ചത്. കൈലാസപരമ്പരയിലെ നന്ദിനാഥ സമ്പ്രദായമാണ് അവര്‍ പിന്തുടരുന്നത്.ഹൈന്ദവ സിദ്ധാന്തങ്ങളെ സ്നേഹിച്ചും ,പരിപാലിച്ചുമാണ് ഒരു കൂട്ടം സന്യാസികൾ ഇവിടെ കഴിയുന്നത്. സാക്ഷാൻ ഭൈരവന്റെ അനുഗ്രഹം പേറിയാണ് ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയും മടങ്ങുന്നത്.