ഹജ്ജിനിടെ 569 പേര്‍ക്ക് സൂര്യാഘാതവും കടുത്ത ചൂട് മൂലമുള്ള തളര്‍ച്ചയും നേരിട്ടതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി അറിയിച്ചു. പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും വെച്ച് ഇവര്‍ക്ക് മെഡിക്കല്‍ പ്രോട്ടോകോളുകള്‍ അനുസരിച്ച് ആവശ്യമായ ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയര്‍ന്ന ചൂട് ഇത്തവണത്തെ ഹജ്ജിന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് തടയാന്‍ കുടകള്‍ ഉപയോഗിക്കണമെന്നും, ആവശ്യമായ അളവിൽ വെള്ളം കുടിക്കണമെന്നും, ക്ഷീണവും തളര്‍ച്ചയും ഒഴിവാക്കാന്‍ ഹജ്ജ് കര്‍മങ്ങള്‍ക്കിടെ വിശ്രമമെടുക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.