അമേരിക്കയില്‍ പുനെ ആസ്ഥാനമായുള്ള ജ്വല്ലറിയില്‍ 3 മിനിറ്റിനുള്ളില്‍ കവര്‍ച്ച നടത്തി 20 അംഗ സംഘം. കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലുള്ള പിഎന്‍ജി ജ്വല്ലറിയിലായിരുന്ന മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ ചില്ല് വാതിലുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഈ സമയം ഒരു സുരക്ഷാ ജീവനക്കാരന്‍ മാത്രമാണു ഷോറൂമിലുണ്ടായിരുന്നത്. ഇയാളെ കീഴ്‌പ്പെടുത്തിയ സംഘം ജ്വല്ലറിയിലെ പ്രദര്‍ശന അലമാരകളുടെ ചില്ലുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ കവര്‍ന്നു. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജ്വല്ലറിയെ കുറിച്ച് നന്നായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് മോഷണരീതി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നതെന്ന് യുഎസിലെ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. പുരുഷോത്തം നാരായണ്‍ ഗാഡ്കില്‍ സ്ഥാപിച്ച ജൂവലറി ശൃംഖലയാണ് പിഎന്‍ജി. ഇവര്‍ക്ക് ഇന്ത്യയിലും യുഎസിലും ദുബായിലുമായി 35 ഷോറൂമുകളുണ്ട്.