Food

ഉച്ചയൂണിന് ബീറ്റ്‌റൂട്ട് മോരുകറി ആയാലോ?

ബീറ്റ്‌റൂട്ട് മോരുകറി ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. സാധാരണ മോരുകറിയില്‍ നിന്നു വ്യത്യസ്തമായൊരു മോരുകറി പരീക്ഷിച്ചാലോ? ബീറ്റ്‌റൂട്ട് കൊണ്ട് മോരുകറിറെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ബീറ്റ്‌റൂട്ട് 1 ചെറുത്
  • സവാള 1 ഇടത്തരം
  • തക്കാളി 2 ഇടത്തരം
  • ഇഞ്ചി ഒരിഞ്ചു നീളത്തില്‍
  • പച്ചമുളക് 5 എണ്ണം
  • ഉപ്പ് ആവശ്യത്തിന്

തയ്യറാക്കുന്ന വിധം

തൈര് ഒന്നര കപ്പ് കടുക് കറിവേപ്പില എണ്ണ താളിക്കാന്‍ തയ്യാറാക്കുന്ന വിധം ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വറുക്കുക. സവാളയും പൊടിയായി അരിഞ്ഞ ബീറ്റ്‌റൂട്ടുമിട്ട് ഉപ്പ് ചേര്‍ത്തു വഴറ്റാം. ഇനി തക്കാളിയും ചേര്‍ത്ത് വഴറ്റി അടച്ചുവെച്ച് പാകം ചെയ്യാം. വെള്ളം ചേര്‍ക്കേണ്ടതില്ല. തൈര് അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. പാകമായ കൂട്ടില്‍ ഉടച്ച തൈര് ചേര്‍ത്തിളക്കി തിള വരുന്നതിന് മുമ്പേ വാങ്ങി വെക്കാം. ബീറ്റ്‌റൂട്ട് മോര് കറി തയ്യാര്‍.