റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം അങ്ങാടിപ്പുറം അരിപ്ര സ്വദേശി കടുക്കുന്നൻ വീട്ടിൽ ഹാരിസ് ബാബു (49) ആണ് റിയാദിലെ ശിഫയിലുള്ള താമസസ്ഥലത്ത് മരിച്ചത്. പിതാവ്: മുഹമ്മദ്, മാതാവ്: സൈനബ, ഭാര്യ: സജ്ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കും.
അതേസമയം, പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ നിര്യാതനായി. മലപ്പുറം മമ്പാട് ടാണ പുള്ളിപ്പാടം സ്വദേശി ചേർക്കുന്നൻ വീട്ടിൽ അഹമ്മദ് കുട്ടി (57) എന്ന ‘ചെറി’യാണ് റിയാദ് കിങ്ഡം ആശുപത്രിയിൽ മരിച്ചത്.
റിയാദിലെ അൽയാസ്മിൻ ഡിസ്ട്രിക്റ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: വീരാൻ കുട്ടി, മാതാവ്: ബീയാത്തുട്ടി, ഭാര്യ: സജിന, മക്കൾ: അൻഷിദ, ആമീൻ, അസ്ലം. മരണാനന്തര നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക് എന്നിവർ നേതൃത്വം നൽകുന്നു.