മലയാളികൾക്ക് മീൻ കറി ഇല്ലാതെ ഊണ് ചിന്തിക്കാൻ കഴിയില്ല അല്ലെ? മീൻ കറിപല ഭാഗങ്ങളിലും വ്യത്യസ്തമായാണ് ഉണ്ടാകാറുള്ളത്. ഇത്തവണ ഒരു കിടിലൻ മസ്റ്റേര്‍ഡ് പ്രോണ്‍സ് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കൊഞ്ച് – 10 എണ്ണം, കഴുകി വൃത്തിയാക്കി തുടച്ചത്
മാരിനേഷന്
- തൈര് – 3/4 കപ്പ് തുണിയിലാക്കി കെട്ടി ഒരു മണിക്കൂര്‍ ഇട്ടത്
- കടുക് അരച്ചത് – 1 1/2 ടീ സ്പൂണ്‍
- നാരങ്ങാ നീര് – ഒരു നാരങ്ങയുടെ നീര്
- ഉപ്പ് – പാകത്തിന്
- മുളകുപൊടി, കുരുമുളകുപൊടി – 1/2 ടീ. സ്പൂണ്‍ വീതം
- എണ്ണ – 1 ടേ. സ്പൂണ്‍
തയ്യറാക്കുന്ന വിധം
മാരിനേഡിന് കുറിച്ച ചേരുവകള്‍ തമ്മില്‍ ചേര്‍ത്ത് കൊഞ്ചുമായി ചേര്‍ത്തിളക്കി യോജിപ്പിക്കുക. 1/2 മണിക്കൂര്‍ വെയ്ക്കുക. ഒരു വയര്‍ റാക്കില്‍ അലുമിനിയം ഫോയില്‍ ഇട്ട്, അതിലേക്ക് മാരിനേറ്റ് ചെയ്ത കൊഞ്ച് നിരത്തുക. അലുമിനിയം ഫോയില്‍ കൊണ്ടിത് മൂടുക. അരികുകള്‍ സീല്‍ ചെയ്ത് പായ്ക്കറ്റ് പോലാക്കുക. ഓവന്റെ താപനില 160 ഡിഗ്രി സെന്റി ഗ്രേഡില്‍ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ഇനി കൊഞ്ച് പൊതിഞ്ഞു വച്ചത് ഓവനില്‍ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.