ഉറക്കം എന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഒരു സാധാരണ വ്യക്തി ഏറ്റവും കുറഞ്ഞത് ആറുമണിക്കൂർ മുതൽ 8 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് പറയുന്നത് ഇത് ഡോക്ടർമാർ തന്നെ പറയുന്ന കാര്യമാണ് ഉറക്കം ശരിയായില്ലെങ്കിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് ഇതിനെക്കുറിച്ച് ലണ്ടനിലെ ഒരു കോളേജിൽ പുതിയ പഠനം നടക്കുകയും അതിൽ വ്യത്യസ്തമായ ചില കാര്യങ്ങൾ കണ്ടുപിടിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് ഇക്കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
നേരം വൈകി ഉറങ്ങാൻ കിടക്കുന്നവർ നിരവധി ആണ് പലപ്പോഴും 12 മണിക്ക് ഒരു മണിക്ക് ശേഷം ഉറങ്ങുന്നവർ ആരോഗ്യ അവസ്ഥ ഒട്ടും തന്നെ നല്ലതല്ലാത്ത സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് 12 മണിക്ക് ശേഷം ഉറങ്ങാൻ കിടക്കുന്നവരിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
തലച്ചോറിൽ ഉണ്ടാക്കുന്ന മാറ്റം
ഏകദേശം ഒരു വ്യക്തി ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങിയില്ലെങ്കിൽ അത് തലച്ചോറിനെ വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നത് നമ്മുടെ ശരീര പ്രവർത്തനത്തെ പോലും അത് വളരെ മോശമായി ബാധിക്കുന്നുണ്ട് ഇത്തരത്തിൽ ഉറക്കം കുറയുമ്പോൾ അത് ഉത്കണ്ഠ വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങളിലേക്ക് നമ്മുടെ ശരീരത്തെ കൊണ്ടുചെന്ന് എത്തിക്കുന്നതായി പഠനങ്ങൾ കണ്ടെത്തുന്നു
ഹോർമോണിനെ ബാധിക്കുന്നു
വൈകിയുള്ള ഉറക്കം പലപ്പോഴും നമ്മുടെ ശരീരത്തിലെ മേലോടോണിന്റെ ഉത്പാദനത്തെ സാരമായി ബാധിക്കുകയാണ് ചെയ്യുന്നത് ഇതുമൂലം ഹോർമോണിന് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടുവരുന്നുണ്ട്
ഡിപ്രഷന് കാരണമാകുന്നു
ആവശ്യമായ ഉറക്കം ശരീരത്തിൽ ലഭിച്ചില്ല എങ്കിൽ അത് നമ്മുടെ തലച്ചോറിനെ താരമായി ബാധിക്കും എന്ന് മുൻപ് തന്നെ പറഞ്ഞല്ലോ ഇത് മാനസികമായി നമ്മുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു പലയാളുകളും ഡിപ്രഷനിലേക്ക് വരെ പോകുന്നത് ഈ ഒരു കാരണത്തിന്റെ ഭാഗമായി ആണ്
ശരീരം ക്ഷീണിച്ചു തുടങ്ങുന്നു
നമ്മുടെ ശരീരം എത്ര ആഹാരം കഴിച്ചാലും പലപ്പോഴും ക്ഷീണിച്ചു തുടങ്ങുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. വ്യക്തമായ രീതിയിലുള്ള ഉറക്കം ലഭിക്കാത്തതു കൊണ്ടാണ് പലപ്പോഴും ഇത്തരത്തിൽ ശരീര ക്ഷീണം ഉണ്ടാകുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം ഈ ഒരു സാഹചര്യത്തിൽ ശരീരത്തിൽ പിടിക്കാതെ പോവുകയാണ് ചെയ്യുന്നത്. അതുമൂലം ആണ് ശരീരം ക്ഷീണിച്ചു തുടങ്ങുന്നത്
കണ്ണിനെ ബാധിക്കുമ്പോൾ
ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ അത് കണ്ണിനെയും വളരെ മോശമായ രീതിയിൽ തന്നെയാണ് ബാധിക്കുന്നത് പ്രത്യേകിച്ച് കണ്ണിനടിയിൽ കറുപ്പ് നിറം വരുവാൻ ഇത് കാരണമായി മാറുന്നു അതേപോലെ കണ്ണിന്റെ കാഴ്ചശക്തി വരെ കുറയാനുള്ള കാരണമായി ഇത് മാറാറുണ്ട്
മാനസികമായ വെല്ലുവിളികൾ
ഉറക്കക്കുറവ് അനുഭവിക്കുന്ന ആളുകളിൽ ദേഷ്യം ഡിപ്രഷൻ തുടങ്ങിയവ കണ്ടുവരുന്നു എന്ന് പൊതുവേ പറഞ്ഞതാണ് അതേപോലെതന്നെ ഇവരുടെ മാനസിക നിലയിലും ചില മാറ്റങ്ങൾ കണ്ടു തുടങ്ങുന്നുണ്ട് അകാരണമായി ഇവർ ദേഷ്യപ്പെടുന്നതും ചില സാഹചര്യങ്ങളിൽ വയലന്റ് ആവുന്നതും ഒക്കെ ഇതിന്റെ ഭാഗമായാണ് ഇത് പതുക്കെ ഇവരെ ഒരു ഭ്രാന്തമായ അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കുകയാണ് ചെയ്യുന്നത്
ആരോഗ്യകരമായ ശീലത്തിന് ഉറങ്ങുക അത്യാവശ്യം തന്നെയാണ് അതുകൊണ്ട് ഏറ്റവും കുറഞ്ഞത് ഒരു ഏഴുമണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കുക ഉറങ്ങിയില്ലെങ്കിൽ അത് നിങ്ങളുടെ ശരീരത്തെ വളരെ മോശമായി ബാധിക്കുകയും നിങ്ങളുടെ ആയുർദൈർഘ്യം വരെ കുറയ്ക്കാൻ കാരണമാവുകയും ചെയ്യും