അങ്കിത് അശോകനെ അറിയില്ലേ തൃശൂര്‍ പോലീസ് കമ്മീഷണര്‍, പൂരത്തിനിടെ ‘എടുത്തോണ്ട് പോടാ പട്ട’എന്ന് ആക്രോശിച്ച് പോലീസുകാരന്‍. പൂരം അലങ്കോലപ്പെട്ട വിഷയത്തില്‍ അങ്കിത് അശോകനെ ഇനി ട്രോളാത്തവര്‍ തീരെ കുറവാണ്. പൊലീസിന്റെ അനാവശ്യ ഇടപെടലാണ് പൂരം അലങ്കോലപ്പെടാന്‍ കാരണമായതെന്ന് വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. പറഞ്ഞു വരുന്നത് തൃശൂരില്‍ നിന്നും ജയിച്ച സുരേഷ് ഗോപി, പുരത്തിലെ വിവാദ നായകന്‍ അങ്കിത് അശോകനെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ ഇടപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും പ്രചാരണങ്ങളും വന്നിരുന്നു, എന്താണ് ഇതിലെ സത്യാവസ്ഥയെന്ന് പരശോധിക്കാം.
‘Sree Devi Pillai’ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നുമാണ് സുരേഷ് ഗോപിയുടെ ആദ്യദിനം പൂരം കലക്കി # സഹമന്ത്രി ചാണകം കലക്കി. ഈ തലക്കെട്ടോടെ വന്ന പോസ്റ്റിലെ ഫോട്ടോയില്‍ സുരേഷ് ഗോപി തൃശൂരില്‍ പണി തുടങ്ങിയെന്നും, വിവാദ നായകനെ പുറത്താക്കി തൃശൂരിന് ആദ്യ സമ്മാനവുമെന്നാണ് എഴുതിയിരിക്കുന്നത്.
ഇതിനു പുറമെ ഫെയ്‌സ്ബുക്കിലെ ‘Sreejith Sarangi’ യുടെ അക്കൗണ്ടില്‍ നിന്നും സമാന Caption Thumbnail ഓടെ ഒരു യൂട്യൂബ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫോട്ടോ അടങ്ങിയ പോസ്റ്റ് കാണാം,
എന്നാല്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റിയതില്‍ സുരേഷ്‌ഗോപിക്ക യാതൊരു പങ്കുമില്ലെന്ന് കണ്ടെത്തി. ജൂണ്‍ 12ാം തീയതിയാണ് ശ്രീദേവിയുടെ വിഷയവുവമായി ബന്ധപ്പെട്ട പോസ്റ്റ് ചെയ്തിരിക്കുന്നത്. യൂട്യൂബ് വീഡിയോ അഞ്ചു ദിവസം മുന്‍പാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉണ്ടായ പരാതിയില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 21 തന്നെ വിവിധ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പരാതികള്‍ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ദിവസം അവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം, തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഈ വിഷയത്തില്‍ ഇടപ്പെടുന്നതില്‍ സര്‍ക്കാരിന് പരിമിതികള്‍ ഉണ്ട്. വിഷയത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ കമ്മീഷണറെ മാറ്റാനായി തീരുമാനമെടുക്കാന്‍ അന്ന് തന്നെ സര്‍ക്കാര്‍ ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പെരുമാറ്റ ചട്ടം മൂലം ഇലക്ഷന്‍ കമ്മീഷന്‍ മാറ്റാന്‍ തയ്യാറായില്ല, പെരുമാറ്റചട്ടം തീര്‍ന്ന് പിറ്റേ ദിവസം തന്നെ സര്‍ക്കാര്‍ എസ്പിയെ മാറ്റുകയാണുണ്ടായത്. ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പോലീസില്‍ ട്രാന്‍സ്ഫര്‍ / നടപടി എടുക്കാന്‍ ഇലക്ഷന്‍ കമ്മീഷന്റെ അനുമതി വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതു ആധാരമാക്കി മാതൃഭൂമി ന്യുസ് ഒരു വാര്‍ത്ത നല്‍കിയിരുന്നു. ലിങ്ക് കാണാം.
ലഭ്യമായ വിവരങ്ങളില്‍ നിന്നും തൃശൂര്‍ കമ്മീഷണറെ മാറ്റിയത് സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു തന്നെയാണെന്നും വ്യക്തമാകുന്നു.ഇതോടെ ഈ വിഷയത്തില്‍ സുരേഷ് ഗോപിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമായിട്ടുണ്ട്.
തൃശൂര്‍ പൂരം വിവാദത്തില്‍ കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റിയെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ പത്തിന് വാര്‍ത്തകള്‍ വന്നിരുന്നു. അന്വേഷണം ഓണ്‍ലൈനും ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു.
വാര്‍ത്ത ലിങ്ക്, ഫോട്ടോയും
വാർത്ത,
തൃശൂര്‍ പൂരം വിവാദത്തില്‍ തൃശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആര്‍.ഇളങ്കോ തൃശൂര്‍ കമ്മീഷണറാകും. അങ്കിത് അശോകന് പുതിയ പോസ്റ്റിങ് നല്‍കിയിട്ടില്ല. നേരത്തേ തന്നെ അങ്കിത് അശോകനെ സ്ഥലം മാറ്റാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഉത്തരവ് വൈകിയതെന്ന് വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്.