ലോക കോംപറ്റിറ്റീവ്‌നെസ്സ് ഇയർ ബുക്കിൽ ഖത്തറിന് മുന്നേറ്റം.ഒരു സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ പതിനൊന്നാം സ്ഥാനത്തെത്തി.സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് അസോസിയേഷനാണ് പട്ടിക തയ്യാറാക്കിയത്. ലോകത്തെ സാമ്പത്തിക ശേഷിയിൽ മുൻനിരയിലുള്ള 67 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
റാങ്കിങ്ങിന് അടിസ്ഥാനമായ പ്രധാനപ്പെട്ട നാല് ഘടകങ്ങളിലും ഖത്തർ ഉന്നത നിലവാരം പുലർത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.സാമ്പത്തിക നിലവാരത്തിൽ നാലാം സ്ഥാനവും ഭരണ കാര്യക്ഷമതയിൽ ഏഴാം സ്ഥാനവും ഖത്തറിനുണ്ട്.ബിസിനസ് എഫിഷ്യൻസിയിൽ ഖത്തർ 11ാംസ്ഥാനത്തും അടിസ്ഥാന സൗകര്യങ്ങളിൽ 33ാം സ്ഥാനത്തുമാണ്.തൊഴിലില്ലായ്മ കുറവ്,ഊർജം, ഇന്റർനെറ്റ് സൗകര്യം തുടങ്ങിയ മാനദണ്ഡങ്ങളിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഖത്തർ.