സ്വന്തം ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറുന്നവരുടെ, ഗോത്രത്തിന്റെ ശത്രുക്കളുടെ, ശിരസ്സ് കൊയ്തെടുത്ത് വീടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഊറ്റം കൊള്ളുന്ന പോരാളിവംശം കോനിയാക് ഗോത്രവംശജർ . ഇന്ത്യയിലും മ്യാന്‍മറിലുമായി പരന്നുകിടക്കുന്ന പ്രകൃതിസുന്ദരമായ ലങ്വ ഗ്രാമം. 19-ാം നൂറ്റാണ്ടുവരെ പുറംലോകവുമായി ബന്ധമില്ലാതെ ജീവിച്ച ഒരു ഗോത്രജനത. നൂറിലധികം മനുഷ്യരുടെ തലവെട്ടിയ ഗോത്രവംശജർ.’തലവേട്ട’യൊഴിച്ച് ആദിമകാല പാരമ്പര്യവും ആചാരങ്ങളും ഇന്നും പിന്തുടരുന്നിണ്ടവർ.പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളന്വേഷിച്ച് യാത്ര ചെയ്യുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഇവിടം അറിയപ്പെടുന്നതു തന്നെ കിഴക്കിന്‍റെ സ്വിറ്റ്സർലൻഡ് എന്നാണ്. ടൂറിസത്തിന് ഏറെ പ്രധാന്യം നല്കുന്ന ഇവിടെ നാഗവംശത്തില്‍ പെട്ടവരാണ് കൂടുതലും.
നാഗാലാൻഡിലെ തലകൊയ്യുന്ന ഗോത്രവിഭാഗക്കാരിൽ പ്രധാനികളായിരുന്ന കോൻയാങ്സുകാർ വസിക്കുന്ന ഇടമാണ് മോൺ ജില്ല. ദേഹം നിറയെ പച്ചകുത്തിയിരിക്കുന്ന, പരമ്പരാഗത ഭവനങ്ങളിൽ താമസിക്കുന്ന പോരാളികളാണ് ഈ നാടിന്റെ പ്രത്യേകത. ഏറെ ഉള്ളിലോട്ട് ചേർന്ന് കിടക്കുന്ന ഇവർ പൊതുധാരയിൽ നിന്നും മാറിക്കിടക്കുന്നവരാണ്. ഒരു മരുഭൂമിയുടേതിന് സമാനമായ ഭൂപ്രകൃതിയാണ് ഇവിടുത്തെ മണലിനുള്ളത്. കൃഷിയാണ് കൊന്യാക്കുകളുടെ പ്രധാന തൊഴില്‍. കുന്നിന്‍ ചെരിവുകളില്‍ കാട് വെട്ടിത്തെളിച്ച് കൃഷിസ്ഥലമൊരുക്കി അരിയും ചോളവും തിനയുമെല്ലാം ഇവര്‍ കൊയ്തെടുക്കുന്നു. ശത്രുക്കളുടെ തലവെട്ടിയെടുത്ത് ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നവനാണ് യഥാര്‍ഥ കൊന്യാക്ക് നായകന്‍. പണ്ടുകാലത്ത് ഇടയ്ക്കിടെ കൊന്യാക്കുകള്‍ ശത്രുഗ്രാമങ്ങളെ ആക്രമിക്കും. നാഗ ഗോത്രക്കാരുമായി ആയിരുന്നത്രേ മുഖ്യ പോരാട്ടങ്ങള്‍. രാജകുമാരിക്ക് വേണ്ടിയോ കൃഷിയിടത്തിനൊ നദിക്കൊ വേണ്ടിയാകുമത്രേ മറ്റ് ഗോത്രങ്ങളുമായി അങ്കമുണ്ടാവുക. ശത്രുക്കളുടെ ഛേദിക്കപ്പെട്ട ശിരസ്സുമായി വീരന്‍മാര്‍ അങ്കം ജയിച്ച് ഗ്രാമത്തിലെത്തും. ചോരവാര്‍ന്ന തലകള്‍ അവരുടെ വീടിനുമുന്നില്‍ പ്രദര്‍ശിപ്പിക്കും. വീരന്‍മാരാല്‍ ശിരസ്സെടുക്കപ്പെട്ടവന്റെ ആത്മാവ് തങ്ങളുടെ ഗ്രാമം കാക്കുമെന്നാണ് കൊന്യാക്കുകള്‍ വിശ്വസിച്ചിരുന്നത്. ഇത്തരത്തില്‍ ശത്രുക്കളുടെ ശിരസ്സുമായെത്തുന്ന പോരാളിയുടെ മുഖത്ത് കൊന്യാക്കുകള്‍ പച്ചകുത്തും. വലിയ ചടങ്ങുകളോടെയാണത്രേ ഈ ചുട്ടികുത്തല്‍. തലവെട്ടുന്ന പോരാളിയെ അനുഗമിച്ചവരുടെ നെഞ്ചിലാണ് പച്ച കുത്തുക.
വീടിൻറെ ചുവരുകളിൽ വേട്ടയാടിയ മൃഗങ്ങളുടെ തലയോട്ടികളും പ്രദർശിപ്പിക്കും. ആനക്കൊമ്പും ആ കൂട്ടത്തിലുണ്ടാകും . ആ പച്ചകുത്തല്‍ ധൈര്യത്തിന്റെ അടയാളമായാണ് കൊന്യാക്കുകള്‍ കണക്കാക്കുന്നത്. കണ്ണിന്റെ ചുറ്റുമുള്ള വട്ടമൊഴിച്ച് കവിളിലും മൂക്കിലും നെറ്റിയിലുമെല്ലാം പരമ്പരാഗത രീതിയില്‍ തയ്യാറാക്കിയ പച്ചമഷികൊണ്ട് ചുട്ടികുത്തും. പച്ചകുത്താനുള്ള അധികാരം ഗോത്രത്തിലെ രാജ്ഞിക്കാണ്. വലിയ മുത്തുകൊരുത്ത മാലയില്‍ തലവെട്ടിയ എണ്ണം സൂചിപ്പിക്കാന്‍ അത്രയും വെങ്കല തലരൂപങ്ങള്‍ ലോക്കറ്റായി തൂക്കിയിടും. ഒരു കാലത്ത് ലോക്കറ്റുകളുടെയും പച്ച കുത്തലിന്റെയും എണ്ണമായിരുന്നു അവരുടെ സ്ഥാനം നിര്‍ണയിച്ചിരുന്നത്. വീരന്‍മാരുടെ കാതിലോല മാന്‍കൊമ്പുകള്‍ ഉരച്ചു മൂര്‍ച്ചകൂട്ടിയതാണ്. തലയില്‍ പരമ്പരാഗത തലപ്പാവിനൊപ്പം കാട്ടുമൃഗത്തിന്റെ കൊമ്പും. ഉരുക്കിനെ വെല്ലുന്നതരത്തില്‍ പരുവപ്പെടുത്തിയ തടികൊണ്ടുള്ള കുന്തം കൈയിലുണ്ടാകും
വീടിന് മുൻവശത്തായി ഒരു നാഗാ യോധാവിന്റെയും ഒരു സ്ത്രീയുടെയും രൂപം ഒരു തടിയിൽ കൊത്തിവച്ചിരിക്കും . ആ ശില്പത്തിൽ ജോയിന്റുകൾ ഒന്നുംതന്നെയില്ല . വീടിൻറെ മേൽക്കൂര ഒരടിയോളം കനത്തിൽ ഓലമേയും. ഒരുതരം പനയുടെ ഓലയാണ് അത് മഴപെയ്താൽ ഒരുതുള്ളി വെള്ളംപോലും അകത്തേക്ക് വരില്ല, 5 ,6 വർഷങ്ങൾ കൂടുമ്പോൾ പഴയ ഓല മാറ്റി പുതിയ ഓല മേയും, വീടിന്റെ ചുവരുകൾ മുള മെടഞ്ഞാണ് ഉണ്ടാക്കിയിരിക്കുന്നത് ചുവരുകളിൽ മുഴുവനും വേട്ടയാടിയ കാട്ടുപോത്ത്, മിഥുൻ ,മാൻ ,വേഴാമ്പൽ മുതലായ മൃഗങ്ങളുടെയും പക്ഷികളുടെയും തലയോട്ടികൾ കൊണ്ട് അലങ്കരിച്ചിരിക്കും. വീടിൻറെ മുൻപിൽ ഒരു നാഗ ലോങ്ങ് ഡ്രം വെച്ചിട്ടുണ്ട് ഒറ്റ മരത്തിൽ തീർത്ത വലിയൊരു ഡ്രമ്മാണിത് 30 കിലോമീറ്റർ ദൂരത്തിൽ അതിൻറെ ശബ്ദം എത്തിക്കാൻ കഴിയും. ഇവിടുത്തെ രാജകൊട്ടാരത്തിനും പ്രത്യേകതകളുണ്ട് . രാജകൊട്ടാരം സ്ഥിതി ചെയ്യുന്നത് രണ്ട് രാജ്യങ്ങളിൽ ആയിട്ടാണ് . പകുതി ഇന്ത്യയിലും പാതി മ്യാൻമറിലും ആണ്. രാജാവ് ഭക്ഷണം കഴിക്കുന്നത് മ്യാൻമാറിലും.
ഉറങ്ങുന്നത് ഇന്ത്യയിലും ആണ് കൂടാതെ കൊട്ടാരം നിർമ്മിച്ചു നൽകിയത് ഇന്ത്യയിലെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് അതുപോലെ കൊട്ടാരത്തിലേക്ക് വേണ്ട സോളാർ ഉപകരണങ്ങൾ മ്യാന്മാർ ഗവൺമെൻറ് ആണ് കൊടുത്തത് .ഈ രാജാവിൻറെ കീഴിലുള്ളത് 38 ഗ്രാമങ്ങളാണ് അതിൽ 34 ഗ്രാമങ്ങളും സ്ഥിതിചെയ്യുന്നത് മ്യാൻമറിൽ ആണ് 4 ഗ്രാമങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്. ചരിത്രം, സംസ്കാരം, പാരമ്പര്യം, കാഴ്ചകൾ എന്നിവ കൊണ്ടെല്ലാം വടക്കു കിഴക്കൻ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി കിടക്കുന്ന ഒരിടമാണ് നാഗാലാൻഡ്. കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുന്ന ആചാരങ്ങൾ പിന്തുടരുന്ന ഇവിടുത്തെ ഗോത്രവർഗ്ഗക്കാർ ഈ നാടിൻറെ സമ്പത്താണ്.