പലപ്പോഴും പലരും ചപ്പാത്തി തയ്യാറാക്കുമ്പോള്‍ അത് നല്ല കട്ടിയുള്ളതും കടിച്ചാല്‍ പൊട്ടാത്തതുമായ രീതിയിൽ ആവാറുണ്ട്. ഇനി വീട്ടില്‍ തന്നെ വെറും പത്ത് മിനിറ്റില്‍ നമുക്ക് നല്ല സൂപ്പര്‍ ചപ്പാത്തി തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- ഗോതമ്പ് പൊടി – 2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ/ നെയ്യ് – 1 ടേബിള്‍സ്പൂണ്‍
- ഇളം ചൂടുവെള്ളം – ആവശ്യത്തിന്
- നെയ്യ്- ചപ്പാത്തിക്ക് മുകളില്‍ തേക്കുന്നതിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ 2 കപ്പ് ഗോതമ്പ് പൊടി നല്ലതുപോലെ അരിച്ചെടുക്കുക. ശേഷം പാകത്തിന് ഉപ്പും 1 ടേബിള്‍സ്പൂണ്‍ എണ്ണ/ നെയ്യും ചേര്‍ത്ത് കൈ വെച്ച് തന്നെ നല്ലതുപോലെ ഇളക്കുക. പിന്നീട് അല്പാല്പമായി വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കണം. ഇതിനായി നല്ലതുപോലെ അമര്‍ത്തി വേണം ചപ്പാത്തി കുഴക്കുന്നതിന്. കുഴച്ചു കഴിഞ്ഞതിന് ശേഷം ചപ്പാത്തി മാവ് സെറ്റാവുന്നതിന് വേണ്ടി മാറ്റി വെക്കേണ്ടതില്ല, ഉടനെ തന്നെ പരത്തി ചുടാവുന്നതാണ്. ചപ്പാത്തി മാവ് നല്ലതുപോലെ ഉരുട്ടി പരത്തിയെടുക്കുക. പരത്തുമ്പോള്‍ മാവ് കുറച്ച് മാത്രമേ വിതറാന്‍ പാടുകയൂള്ളൂ. ശേഷം പാന്‍ ചൂടാക്കി ഇതിലേക്ക് ചപ്പാത്തി ഇട്ട് നല്ലതുപോലെ മറിച്ചിട്ട് ചുട്ടെടുക്കുക. മുകളില്‍ അല്പം നെയ്യും തൂവുക.