Kerala

മൂ​ന്നാ​ർ ഭൂ​മി പ്ര​ശ്നം; സ്പെ​ഷ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി

ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ ഭൂ​മി പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി സ്പെ​ഷ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. ജി​ല്ലാ ക​ല​ക്ട​ർ​ക്ക് തു​ല്യ​മോ അ​തി​ന് മു​ക​ളി​ലോ റാ​ങ്കി​ലു​ള​ള ഉ​ദ്യോ​ഗ​സ്ഥ​നാ​ക​ണം സ്പെ​ഷ​ൽ ഓ​ഫീ​സ​റെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

വ്യാ​ജ പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി​യ​തും റ​വ​ന്യൂ രേ​ഖ​ക​ളി​ല​ട​ക്കം കൃ​ത്രി​മം ന​ട​ത്തി​യ​തും സ്പെ​ഷ​ൽ ഓ​ഫീ​സ​ർ പ​രി​ശോ​ധി​ക്ക​ണം. പു​തി​യ പ​ട്ട​യം ന​ൽ​കു​ന്ന​തി​ന്‍റെ മേ​ൽ നോ​ട്ട​ച്ചു​മ​ത​ല​യും ഈ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ക​ണം. പോ​ലീ​സും റ​വ​ന്യൂ വ​കു​പ്പും ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്നു​വെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇടുക്കി ജില്ലാ കലക്ടറെ മാറ്റാൻ അനുവദിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം പിന്നീട് പരിഗണിക്കാനും ആദ്യം സ്പെഷൽ ഓഫീസറെ നിയമിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാർ പോലെ മനോഹരമായ ഭൂഭാഗത്തെ അനധികൃത കെട്ടിടനിർമാണത്തിലൂടെ നശിപ്പിച്ചത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി പറഞ്ഞു. മൂന്നാർ കേസുകൾ അടുത്ത ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.