Education

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി: റീ- രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി 2024 ജൂലൈ മുതൽ ആരംഭിക്കുന്ന അക്കാദമിക് സെഷനിൽ ഒഡിഎൽ / ഓൺലൈൻ മോഡ് വഴി വാഗ്ദാനം ചെയ്യുന്ന  അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള  റീ- രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു . റീ- രജിസ്ട്രേഷൻ  ഓൺലൈനായി സമർപ്പിക്കേണ്ട  അവസാന തീയതി 2024 ജൂൺ 30 ആണ്.

യോഗ്യതയുള്ള എല്ലാ പഠിതാക്കൾക്കും (അടുത്ത സെമസ്റ്റർ / വർഷത്തേക്ക് ഫീസ് അടയ്ക്കേണ്ടവർ) https://onlinerr.ignou.ac.in/ എന്ന  ലിങ്ക് വഴി ഓൺലൈനായി റീ-രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കായ് ഇഗ്നോ മേഖലാ കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ, തിരുവനന്തപുരം മുട്ടത്തറ, വലിയതുറ പി.ഒ പിൻ -695 008 എന്ന വിലാസത്തിൽ ബന്ധപ്പെടുക.ഫോൺ:0471-2344113/9447044132. ഇമെയിൽ:rctrivandrum@ignou.ac.in

Latest News