Celebrities

തന്റെ അറിവിൽ ആദ്യമായി ആയിരിക്കും ഒരു മലയാള സിനിമ അറബിയിൽ ഡബ്ബ് ചെയ്യുന്നത് ടർബോ അറബിയിൽ എത്തുന്നതിനെ കുറിച്ച് മമ്മൂട്ടി

2024 എന്ന വർഷം മമ്മൂട്ടിയുടെ വർഷമാണെന്നാണ് പൊതുവേ സിനിമാലോകത്ത് എല്ലാവരും പറയുന്നത് അത്രത്തോളം വിജയങ്ങൾ ആയിരുന്നു അടുത്തകാലത്തായി മമ്മൂട്ടിയെ തേടിവന്നത് വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയുടെ കഴിവ് വളരെ വലുതാണ് അതുകൊണ്ടുതന്നെ അദ്ദേഹം ഓരോ സിനിമയിലും ഞെട്ടിക്കുകയാണ് ചെയ്യുന്നത് ഏറ്റവും അവസാനം അദ്ദേഹത്തിന്റെ പുറത്തു വന്നത് ടർബോ എന്ന ചിത്രമാണ് വളരെ പ്രതീക്ഷയോടെ തന്നെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ച നിമിഷം മുതൽ തന്നെ പ്രേക്ഷകർ ഇതിനായി കാത്തിരിക്കുകയായിരുന്നു ചെയ്തത്

 

മമ്മൂട്ടിയുടെ ആക്ഷൻ സീനുകൾ നിറഞ്ഞ ഈ ചിത്രം വലിയ വിജയം തന്നെയാണ് നേടിയത് ഈ ചിത്രത്തിന്റെ വിജയാഘോഷത്തോടൊപ്പം തന്നെ അറബി ഡബ്ബ് വേർഷന്റെ ടീസർ കൂടി റിലീസ് ചെയ്തിരുന്നു വലിയ ആഘോഷമായി തന്നെയായിരുന്നു ഇത് നടത്തിയത് ഷാർജയിലെ സെൻട്രൽ മാളിൽ വച്ചായിരുന്നു ആഘോഷകരമായി ഈ പരിപാടി നടന്നത് വലിയൊരു ജനാവലി തന്നെയായിരുന്നു ഇതിൽ പങ്കെടുക്കാൻ എത്തിയത് അവരെല്ലാവരും മെഗാസ്റ്റാറിന്റെ പേര് ആർത്ത് വിളിക്കുകയാണ് ചെയ്തത്

ആ ഒരു വേളയിൽ തനിക്ക് ദുബായിയുമായുള്ള ആത്മബന്ധത്തെ കുറിച്ചും അറബി പ്രേക്ഷകരിലേക്ക് സിനിമ അവരുടെ ഭാഷയിലേക്ക് എത്തുന്നതിനെക്കുറിച്ച് ഒക്കെ മമ്മൂട്ടി സംസാരിച്ചിരുന്നത് നമ്മുടെ സിനിമ ഇപ്പോൾ അറബിയിൽ ഡബ്ബ് ചെയ്തിരിക്കുകയാണ് തന്റെ ഓർമ്മ ശരിയാണെങ്കിൽ ആദ്യമായിട്ടായിരിക്കും അറബി സംസാരിക്കാൻ പോകുന്ന ഒരു മലയാള സിനിമ റിലീസ് ആകുന്നത് അത് ചിലപ്പോൾ ഇതാകും എന്നാണ് തോന്നുന്നത് അത് തനിക്ക് വലിയ സന്തോഷം നൽകുന്ന ഒരു കാര്യമാണ്

എന്റെ സിനിമ ആദ്യമായാണ് അറബിയിൽ വരുന്നത് നിങ്ങൾ ഈ സിനിമ ഒന്നുകൂടി കാണണം കാരണം എനിക്ക് അറബി ഒന്നും അറിയില്ല എന്റെ ശബ്ദത്തിൽ അല്ലെങ്കിലും അറബി പറഞ്ഞാൽ എങ്ങനെയുണ്ടാവും എന്ന് നിങ്ങൾ ഒന്ന് കണ്ടു നോക്കുക ടർബോ ജോസിന് അറബിയിൽ ഇട്ടിരിക്കുന്ന പേര് ജാസിം ടർബോ എന്നാണ് ദുബായ് തനിക്ക് വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് അതുകൊണ്ടുതന്നെ ഇവിടുത്തെ മലയാളികളെ കാണാൻ കിട്ടുന്ന അവസരങ്ങൾ താൻ പരമാവധി ഉപയോഗിക്കാറുണ്ട്

വലിയ പ്രതികരണം തന്നെയാണ് ചിത്രത്തിന്റെ അറബിക് വേർഷനും ലഭിച്ചുകൊണ്ടിരിക്കുന്നത് ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയത് ഇതുവരെ 70 കോടി രൂപയിൽ അധികമാണ് ഉടനെതന്നെ 100 കോടി എന്ന നക്ഷത്ര സംഖ്യയിലേക്ക് എത്തുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ അത്രമേൽ പ്രിയപ്പെട്ടതായി തന്നെയാണ് പ്രേക്ഷകർ നോക്കി കണ്ടത് തീയേറ്ററുകളെ പൂരപ്പറമ്പ് ആക്കാൻ അവയ്ക്ക് സാധിച്ചു എന്നത് വളരെയധികം ശ്രദ്ധ നേടിയ ഒരു കാര്യമാണ്

ആരാധകരെല്ലാം തന്നെ ഈ ചിത്രങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് ഇനി ദുബായിലേക്ക് എത്തുമ്പോൾ ഈ ചിത്രം എങ്ങനെയായിരിക്കും പ്രേക്ഷകർ ഏറ്റെടുക്കുന്നത് എന്ന് അറിയാൻ ഏവർക്കും ഒരു ആകാംക്ഷയുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് മമ്മൂട്ടിക്കൊപ്പം തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി ആളുകൾ ചിത്രത്തിൽ ഉണ്ട് അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു വ്യക്തി എന്നത് നടിയായ ബിന്ദു പണിക്കർ ബിന്ദു പണിക്കരുടെ പ്രകടനം വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്