മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം നിരവധി ആരാധകരെയാണ് ഈ ഒരു പരിപാടി സ്വന്തമാക്കിയിരിക്കുന്നത് ബിഗ് ബോസിന്റെ ആറാമത്തെ സീസൺ ആണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത് മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ബിഗ് ബോസ് ഉണ്ട് പല പ്രമുഖരായ താരങ്ങളാണ് ബിഗ് ബോസ് അവിടെ അവതാരകരായി എത്തുകയും ചെയ്യുന്നത് ഇവിടെ നടന വിസ്മയം മോഹൻലാലാണ് ബിഗ്ബോസിൽ അവതാരകനായി എത്തുന്നത് കന്നഡ ഹിന്ദി തമിഴ് തുടങ്ങി പല ഭാഷകളിലായി പ്രമുഖരായ നടന്മാരാണ് ബിഗ് ബോസിന്റെ അവതാരകരായി എത്തുന്നത്
100 ദിവസം പിന്നിടുന്ന ബിഗ്ബോസിൽ വെറും 12 ദിവസം മാത്രമാണ് മോഹൻലാൽ എന്ന നടൻ എത്തുന്നത് വല്ല വിശേഷദിവസങ്ങളിലും പ്രത്യേകമായി ഒരു എപ്പിസോഡിൽ എത്തി എങ്കിൽ എത്തി എന്ന് പറയാം അല്ലാതെ മോഹൻലാൽ ഈ ഒരു ഷോയിൽ ആകെ എത്തുന്നത് 12 ദിവസമാണ് എന്നതാണ് കണക്ക് 100 ദിവസം നീണ്ടുനിൽക്കുന്ന ബിഗ്ബോസ് ഷോയിൽ മോഹൻലാലിനെ റെമ്യൂണറേഷൻ ആണ് എല്ലാവരെയും ഇപ്പോൾ ഞെട്ടിപ്പിക്കുന്നത് ഏകദേശം 20 കോടിയോളം രൂപയാണ് ഈ 12 ദിവസത്തിന് വേണ്ടി മോഹൻലാൽ വാങ്ങുന്നത്
12 ദിവസത്തെ അദ്ദേഹത്തിന്റെ വിലയാണ് 20 കോടി രൂപ അതായത് ഒരു ദിവസം ഒന്നരക്കോടി രൂപയ്ക്ക് മുകളിലാണ് മോഹൻലാലിന്റെ വില എന്ന് പറയുന്നത് 70കളുടെ അവസാനമാണ് സിനിമയിൽ വില്ലൻ വേഷത്തിൽ അഭിനയിക്കുവാനായി മോഹൻലാലിനെ അവസരം ലഭിക്കുന്നത് മഞ്ഞൾ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല മലയാള സിനിമ കണ്ട ഏറ്റവും നിഷ്കളങ്കനായ വില്ലനായിരുന്നു നരേന്ദ്രൻ എന്ന് വേണമെങ്കിൽ പറയാം
തുടർന്ന് അങ്ങോട്ട് ലഭിച്ചതും വില്ലൻ കഥാപാത്രങ്ങൾ തന്നെയായിരുന്നു എന്നാൽ ആ വില്ലൻ കഥാപാത്രങ്ങളിൽ സംതൃപ്തി കണ്ടെത്താൻ മോഹൻലാലിന് സാധിച്ചു പതിയെ പതിയെ ആണ് നായക വേഷത്തിലേക്ക് എത്തുന്നത് നായിക വേഷത്തിലേക്ക് എത്തിയപ്പോഴും സംവിധായകരുടെ പ്രിയപ്പെട്ട നടനായി മാറി കൈവിരലുകൾ പോലും അഭിനയിക്കുന്ന അഭിനയ പ്രതിഭയായി മാറിയ മോഹൻലാൽ ആരാധകരുടെ ഹൃദയം കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു
മോഹൻലാൽ സിനിമയിലേക്ക് എത്തുമ്പോൾ തന്നെ സിനിമയിൽ നിരവധി ആളുകൾ ഉണ്ട് മോഹൻലാൽ സിനിമയിലെത്തിയതിനുശേഷം നിരവധി താരങ്ങൾ കടന്നുവന്നു എന്നാൽ ഇന്നും എന്റർടൈൻമെന്റ് മേഖലയിൽ മോഹൻലാൽ എന്ന ബ്രാൻഡിന് മുകളിൽ ഇതുവരെയും ഒരു പേരും ഉയർന്നു വന്നിട്ടില്ല 2006ൽ ആയിരുന്നു CNN- IBN 50 വർഷത്തെ മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ മലയാളി ഏറ്റവും സ്വാധീനിക്കപ്പെട്ട മലയാളിയായി തിരഞ്ഞെടുത് മോഹൻലാലിനെയായിരുന്നു ആ സമയത്ത് മോഹൻലാൽ പിന്നിലാക്കിയത് മമ്മൂട്ടി ഇ എം എസ് പിടി ഉഷ കെ ആർ നാരായണൻ എന്നിവരെയായിരുന്നു
ഇന്നും കാലങ്ങൾ പിന്നിട്ടു ഇതിനുശേഷവും പലരും വന്നു വാണവരും വീണവരും ഉണ്ട് എങ്കിലും ഇന്ന് വർഷങ്ങൾക്കിപ്പുറവും അയാൾക്ക് മുകളിൽ ഒരു ബ്രാൻഡും ഇവിടെ ഉയർന്നു നിൽക്കുന്നില്ല അതാണ് മോഹൻലാൽ എന്ന ബ്രാന്റിന്റെ ഏറ്റവും വലിയ വിജയവും മലയാളത്തിൽ ഇന്നും മോഹൻലാൽ വാങ്ങുന്ന പ്രതിഫലത്തിന്റെ മുകളിൽ ആരും വാങ്ങുന്നില്ല മമ്മൂട്ടിയുടെ പ്രതിഫലം പോലും മോഹൻലാലിന്റെ പ്രതിഫലത്തേക്കാൾ കുറവാണ്. അതാണ് മോഹൻലാൽ എന്ന മനുഷ്യന്റെ ഏറ്റവും വലിയ വിജയം എത്രത്തോളം വിമർശനങ്ങൾ വന്നാലും മലയാളിക്ക് എന്നും പ്രിയപ്പെട്ട നടൻ മോഹൻലാലാണ്