Movie News

ഒടിടിയില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ 5 മലയാളചിത്രങ്ങള്‍ ഏതൊക്കെ?

അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്ത മലയാള സിനിമകള്‍ ഏതൊക്കയെന്നും അവയുടെ ഒടിടി പ്ലാറ്റ്‌ഫോം ഏതൊക്കെയെന്നും നമുക്ക് പരിചയപ്പെടാം.

1. വര്‍ഷങ്ങള്‍ക്ക് ശേഷം

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും. പ്രണവ് മോഹന്‍ലാല്‍ , ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നചിത്രത്തില്‍ നിവിന്‍ പോളി , കല്യാണി പ്രിയദര്‍ശന്‍ , വൈ ജി മഹേന്ദ്രന്‍ , ഷാന്‍ റഹ്‌മാന്‍ , നീത പിള്ള , അജു വര്‍ഗീസ് , ബേസില്‍ ജോസഫ് , നീരജ് മാധവ് , വിനീത് ശ്രീനിവാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്‌ഫോം സോണിലിവ് ആണ്.

2. ജയ് ഗണേഷ്

പതിവ് സൂപ്പര്‍ ഹീറോ സങ്കല്‍പ്പങ്ങളെ പൊളിച്ചഴുതി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെയും ഡ്രീംസ് എന്‍ ബിയോണ്ടിന്റെയും ബാനറില്‍ ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജയ് ഗണേശ് മനോരമ മാക്‌സിലാണ് സ്ട്രീം ചെയ്യുന്നത്.

3. ആവേശം

ഫഹദ് ഫാസില്‍ നായകനായ ആവേശം ഇപ്പോള്‍ ഒടിടിയില്‍ ലഭ്യമാണ്. ജീത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആവേശം കാണാം.

4. അഞ്ചക്കള്ളകോക്കാന്‍

ലുക്ക്മാന്‍ , ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്രകഥാപാത്രമാകുന്ന ‘അഞ്ചക്കള്ളക്കൊക്കന്‍’ ഒരു പരീക്ഷണചിത്രമാണ്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കര്‍ണാടക അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.

5. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈഗര്‍ ഷ്രോഫിനും ഒപ്പം മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ഒടിടിയിലെത്തി. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ചിത്രത്തില്‍ വില്ലന്‍ വേഷമാണ് പൃഥ്വിയ്ക്ക്. സോനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എഫ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.