സൂര്യന്റെ താപം, അന്തീക്ഷത്തിലെ ജലാശം, ഭൂമിയുടെ ചരിവ്, മണ്ണിന്റെ സ്വഭാവം, ഘടന, തരം, കടലിന്റെ സാമീപ്യം, മലകൾ, വനം, ഭൂവിനിയോഗം തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കാലാവസ്ഥ രൂപപ്പെടുന്നത് എന്നറിയാമോ?മണ്ണിൽ ധാരാളം CO2 കരുതിവയ്ക്കാറുണ്ട്. പക്ഷെ വിവിധ ഘടങ്ങൾ കൊണ്ട് മണ്ണിന്റെ ഈ കഴിവും കുറയുകയാണ്. വിവിധ നിലകളിലും തട്ടുകളിലും ഉള്ള മരങ്ങൾ, സസ്യങ്ങൾ എന്നിവ കുറയുമ്പോൾ ചൂട് നേരിട്ട് ഭൂമിയിൽ എത്തുന്നു.
ക്ലൈമ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്ലൈമറ്റ് എന്ന പ്രയോഗം വന്നത്. ചരിവ് എന്നാണ് അർഥം. ഭൂമിയിലെ അക്ഷാംശം എന്ന രീതിയിൽ കണക്കാക്കിയാൽ ഇത് പഠിക്കാൻ എളുപ്പമാണ്. ചരിവിന്റെ അടിസ്ഥാന ത്തിൽ ഉള്ള ഇടങ്ങളിൽ കാലാവസ്ഥ വ്യത്യാസം ഉണ്ടാകും. മീറ്റർയോളജി എന്ന വാക്കും ഇവയുമായി ബന്ധപ്പെടുത്തി പറയാറുണ്ട്.18–ാം നൂറ്റാണ്ടിലാണ് ഈ ശാസ്ത്ര ശാഖ വികാസം പ്രാപിക്കുന്നത്.
ഓരോ പ്രദേശത്തെയും കാലാവസ്ഥയെ നിർണയിക്കുന്നതിൽ അവിടത്തെ ഭൂവിനി യോഗത്തിനും വലിയ പങ്കുണ്ടെന്നു പ്ലേറ്റൊ നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞുവച്ചിട്ടുണ്ട്. കാലാവസ്ഥയെ സൂക്ഷ്മ കാലാവസ്ഥയെന്നും , സ്ഥൂല കാലാവസ്ഥയെന്നും വേർതിരിച്ചിരിക്കു ന്നു. ഓരോ പ്രദേശത്തെയും ദീർഘകാല അന്തരീക്ഷ അവസ്ഥയാണ് കാലാവസ്ഥ. അത് ഒരു വലിയ പ്രദേശത്തെയുമാകാം ഉദാഹരണം മൺസൂൺ. ഓരോ ദിവസത്തെയും അവസ്ഥയെ ദിനാവസ്ഥ അല്ലെങ്കിൽ സമായാവസ്ഥ എന്ന് പറയപ്പെടുന്നു.വേനൽക്കാലത്ത് ആകാശത്ത് കാർമേ ഘം മൂടികെട്ടുകയും ചെറിയ മഴ പെയ്യുന്നതും. ഇത് അടുത്ത ദിവസം ഉണ്ടാകണമെന്നില്ല. നഗരങ്ങളിൽ ചൂട് കൂടുമ്പോൾ ഹീറ്റ് ഐലൻഡ് കൾ രൂപപ്പെടാറുണ്ട്. അർബൻ ഹീറ്റ് സിൻഡ്രോം എന്നൊരു പ്രതിഭാസം തന്നെയുണ്ട്. നഗരങ്ങളിൽ പച്ചപ്പ് കുറയുന്നതും അന്തരീക്ഷ മലിനീകരണവുമൊക്കെ കൊണ്ട് നഗര താപനില ഉയരുന്നു. ഒരു വശത്ത് ചൂട് കൂടുന്നു. അതോടൊപ്പം കാലാവസ്ഥയ്ക്കും മാറ്റം ഉണ്ടാകുന്നു. സൂക്ഷ്മ കാലാവസ്ഥയിലുണ്ടാ കുന്ന ഏതൊരു മാറ്റവും ദീർഘകാലം കൊണ്ട് സ്ഥൂലകാലാവസ്ഥയെയും സ്വാധീനിക്കുന്നു.