Crime

മകളോട് മോശമായി പെരുമാറി; കണ്ടക്ടറുടെ മുഖത്തടിച്ച് അമ്മ, മൂക്കിൻ്റെ പാലം തകര്‍ത്തു

പ​ത്ത​നം​തി​ട്ട: ബ​സി​ൽ വ​ച്ച് മ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ക​ണ്ട​ക്ട​റു​ടെ മൂ​ക്കി​ന്‍റെ പാ​ലം അ​മ്മ അ​ടി​ച്ചു ത​ക​ര്‍​ത്തു. പ​ത്ത​നം​തി​ട്ട ഏ​നാ​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബ​സ് ക​ണ്ട​ക്ട​റാ​യ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ മൂ​ക്കി​ന്‍റെ പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്.

അടൂരിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിക്കു നേര്‍ക്ക് ബസില്‍വെച്ചായിരുന്നു തെങ്ങമം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ (59) അതിക്രമം. ഇയാള്‍ പെണ്‍കുട്ടിയെ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇയാളുടെ മുഖത്ത് അടിച്ചു. അടിയേറ്റ് രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലം പൊട്ടി.

സ്‌കൂള്‍ കഴിഞ്ഞ് ബസില്‍ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് വിദ്യാര്‍ഥിനിക്ക് ദുരനുഭവമുണ്ടായത്. ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ രാധാകൃഷ്ണ പിള്ള പിന്തുടരുകയും ചെയ്തു. തുടര്‍ന്ന് ബസിറങ്ങിയ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വിളിച്ച് അമ്മയോട് കാര്യം പറഞ്ഞു. വീട് സമീപത്ത് തന്നെയായതിനാല്‍ അമ്മ സ്ഥലത്തേക്ക് ഓടിയെത്തി. ഈ സമയം ഒരു കടയില്‍ കയറി നില്‍ക്കുകയായിരുന്നു രാധാകൃഷ്ണ പിള്ള.

ഉടനെ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയിൽ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതര്‍ക്കത്തിനൊടുവിൽ പ്രതി അമ്മയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇവര്‍ മര്‍ദ്ദിച്ചെന്നാണ് വിവരം. അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പോക്‌സോ വകുപ്പ് ചേര്‍ത്ത് രാധാകൃഷ്ണപിള്ളയെ അറസ്റ്റ് ചെയ്തു. ഇയാളെ നാളെ (ശനിയാഴ്ച) കോടതിയില്‍ ഹാജരാക്കുമെന്ന് ഏനാത്ത് പോലീസ് അറിയിച്ചു.