കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ഒമർ ലുലുവിന്റെ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരിയായ നടി കക്ഷി ചേർന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്റെ വാദം തെറ്റാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പരാതിക്കാരിയുടെ വാദം. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഹർജി ജൂലായ് ഒന്നിന് പരിഗണിക്കാൻ മാറ്റി.
ഒമർ ലുലുവിന് നേരത്തേ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പുതിയ സിനിമയിൽ അവസരം നൽകാമെന്ന പേരിൽ ബലാത്കാരം ചെയ്തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ ഇത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്നും തങ്ങൾ തമ്മിലുള്ള ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നുമാണ് ഒമർ ലുലുവിന്റെ വാദം.