ഉച്ചയൂണിന് ഇന്ന് എന്തുണ്ടാക്കും എന്ന് ചിന്തിക്കുകയാണോ? എന്നാലിതാ ഒരു കിടിലൻ കറി. മത്തങ്ങാ പരിപ്പ് കറി തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മത്തങ്ങാ പരിപ്പ് കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മത്തങ്ങ – കാല് കിലോ
- തുവര പരിപ്പ് – 100 ഗ്രാം
- തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത്
- പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത്
- ജീരകം – ഒരു ടി സ്പൂണ്‍
- വെളുത്തുള്ളി – 4 അല്ലി
- മഞ്ഞള്‍ പൊടി – കാല് ടി സ്പൂണ്‍
- മുളക് പൊടി – ഒരു ടി സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം, കറിവേപ്പില, എണ്ണ, കടുക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തുവര പരിപ്പ് കഴുകി മത്തങ്ങയും , വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. തേങ്ങ തിരുമ്മി, ജീരകം, കറിവേപ്പില, വെളുത്തുള്ളി, മഞ്ഞള്‍പൊടി, മുളക് പൊടി ഇവ ചേര്‍ത്ത് നന്നായി അരചെടുകുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക. ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക. തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ അണക്കുക.