തിരുവല്ല: മണിമലയാറ്റിൽ കാൽവഴുതി വെള്ളത്തിൽ വീണ യുവാവിനെ കാണാതായി. ഇരവിപേരൂർ ഒന്നാം വാർഡ് പ്രിയ മഹലിൽ സോമശേഖരൻ നായരുടെ മകൻ പ്രദീപ് എസ്. നായരിനെ (47) ആണ് കാണാതായത്.
ഞായറാഴ്ച ഉച്ചക്ക് 1.45ന് വള്ളംകുളം പൂവപ്പുഴ കടവിലാണ് സംഭവം. ബൈക്കിലെത്തിയ പ്രദീപ് മുഖം കഴുകാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
തുടർന്ന് തിരുവല്ലയിൽ നിന്ന് അഗ്നിശമനസേനയും പത്തനംതിട്ടയിൽ നിന്ന് സ്‌കൂബ ഡൈവിങ് ടീമും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.