ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ ഉണ്ടാക്കുന്നത് ശംഖുപുഷ്പം കൊണ്ടാണ്. നിങ്ങളുടെ തൊടിയിൽ കാണുന്ന ശംഖുപുഷ്പത്തിന്റെ വില നിങ്ങൾക്ക് അറിയില്ല. വളരെ രുചികരമായ ഈ ചായ പ്രമേഹ രോഗികൾക്കും അതുപോലെതന്നെ ബ്ലഡ് പ്രഷർ, വാർദ്ധക്യം തടയുന്നതിനും ശരീരത്തിലെ വിഷ പാദാർത്ഥങ്ങളെ പ്രതിരോധിക്കുന്നതിനും വളരെ നല്ലതാണ്.
ചേരുവകൾ
ശംഖ് പുഷ്പം – 10 എണ്ണം
വെള്ളം – 3 ഗ്ലാസ്
പഞ്ചസാര – 2 സ്പൂൺ /തേൻ -2 സ്പൂൺ
ചെറുനാരങ്ങ – 1 എണ്ണം
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ അതിലേക്കു ശംഖുപുഷ്പം ചേർത്തു നന്നായി തിളപ്പിക്കുക.
പഞ്ചസാരയോ, തേനോ ചേർത്ത് അരിച്ചു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഇങ്ങനെയും കുടിക്കാം. അതിലേക്കു നാരങ്ങാ നീര് ചേർത്തും ഉപയോഗിക്കാം. നാരങ്ങാ നീര് ചേർക്കുമ്പോൾ വയലറ്റ് നിറത്തിലാകും ഈ ചായ.