Celebrities

ശോഭന ഇപ്പോഴും വിവാഹം കഴിക്കാത്തതിന്റെ കാരണം ആ സൂപ്പര്‍താരം; പ്രണയനൈരാശ്യമെന്ന് റിപ്പോര്‍ട്ട്

മലയാളികളുടെ പ്രിയ നായികയാണ് ശോഭന. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ പിടിച്ചു കുലുക്കിയ താരസുന്ദരിയായിരുന്നു അവർ. ഇന്നും ഇന്ത്യയിലെ മുന്‍നിര നടിമാരുടെ പട്ടികയിൽ ഒരാള്‍ ശോഭനയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമടക്കം വാങ്ങിയ ശോഭന ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ച തരംഗം സൃഷ്ടിക്കാനും നടിക്ക് സാധിച്ചിരുന്നു. അഭിനയത്തിന് പുറമേ നൃത്തലോകത്താണ് നടി സജീവമായിരിക്കുന്നത്. ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ വീണ്ടും തെലുങ്ക് സിനിമയില്‍ അഭിനയിക്കുകയാണ് നടി. പ്രഭാസ് നായകനായിട്ടെത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ കല്‍ക്കിയിലാണ് ശോഭനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നതോടെയാണ് ശോഭനയെ കുറിച്ചുള്ള വിശേഷങ്ങളും ചര്‍ച്ചയാകുന്നത്. അതിമനോഹരമായ അഭിനയവും സൗന്ദര്യവും കൊണ്ട് ആരാധകരെ കീഴടക്കിയ നടി ഇപ്പോഴും അവിവാഹിതയായി തുടരുന്നു എന്നതാണ് ആരാധകരെ നിരാശരാക്കുന്ന കാര്യം. ഇത്രയും കാലമായിട്ടും നടി എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് പലതരം കഥകളാണ് പ്രചരിക്കാറുള്ളത്.മലയാളികള്‍ക്ക് എന്നും അഭിമാനമായ നടിമാരില്‍ ഒരാളാണ് ശോഭന. അഭിനയത്തേക്കാളും ക്ലാസിക്കല്‍ നൃത്തത്തിനാണ് നടി മുന്‍ഗണന കൊടുക്കാറുള്ളത്. ചെറുപ്പം മുതലേ നൃത്തം പഠിച്ച ശോഭന നര്‍ത്തകിയായി തിളങ്ങിനില്‍ക്കുമ്പോഴാണ് സിനിമയിലെത്തിയത്. പക്ഷേ ഇപ്പോഴും വിവാഹം കഴിക്കാതെ നടി ജീവിക്കുന്നതിന് ശക്തമായ കാരണങ്ങളുണ്ട്.

വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് ശോഭന ഒരു നടനെ സ്‌നേഹിച്ചിരുന്നു. വളരെ ആഴത്തില്‍ തന്നെ നടി അദ്ദേഹത്തെ സ്‌നേഹിച്ചെങ്കിലും പക്ഷേ അദ്ദേഹം ആ ബന്ധം ഉപേക്ഷിച്ചു. ശോഭനയ്ക്കത് സഹിക്കാന്‍ സാധിച്ചില്ല. ഇക്കാരണം കൊണ്ടാണ് വിവാഹം പോലും വേണ്ടെന്ന തീരുമാനത്തിലേക്ക് നടി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.പ്രണയത്തില്‍ ചതിക്കപ്പെട്ടതിന്റെ വേദന ശോഭനയ്ക്ക് താങ്ങാനായില്ല. അങ്ങനെയാണ് ഇനി വിവാഹം വേണ്ടെന്ന് നടി തീരുമാനിക്കുന്നത്. 50 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതയായ ശോഭന ഇപ്പോഴും അങ്ങനെ തുടരുകയാണ്. ഇത് തന്നെയാണോ നടിയുടെ തീരുമാനത്തിന് പിന്നിലെന്നും മറ്റ് കാരണങ്ങളുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല.

മാത്രമല്ല ശോഭനയുമായി ഇഷ്ടത്തിലായിരുന്ന ആ നടനാരാണ് എന്നതിനെ പറ്റിയും ധാരണയില്ല. മുന്‍പ് മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ പേരിനൊപ്പം കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിലൊന്നും വസ്തുതയില്ലെന്ന് നടി തന്നെ പിന്നീട് തെളിയിക്കുകയും ചെയ്തിരുന്നു. കല്യാണം കഴിച്ച് കുടുംബിനിയാവുന്നില്ലെന്ന് തീരുമാനിച്ച ശോഭന പിന്നീടൊരു പെണ്‍കുട്ടിയെ ദത്തെടുത്തു വളര്‍ത്തുകയാണ്. നാരായണി എന്ന് പേരിട്ടിരിക്കുന്ന മകളുടെ കൂടെ സിംഗിള്‍ മദറായി ജീവിക്കുകയാണ് നടി. ശോഭനയെ പോലെ മകള്‍ നാരായണിയും നൃത്തത്തില്‍ സജീവമാണ്. അടുത്തിടെ ഇരുവരും ഒരുമിച്ചുള്ള നൃത്തത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.