പൊതുവേ കുട്ടികൾക്കും പ്രായമായവർക്കും എല്ലാം കഴിക്കാൻ വളരെയധികം മടിയുള്ള ഒരു ഭക്ഷണമാണ് വഴുതനങ്ങ എന്ന് പറയുന്നത് വഴുതന മസാല പുരട്ടിയും മറ്റും ചിലർ പൊരിച്ച കഴിക്കാറുണ്ട് എങ്കിലും അത്രത്തോളം പ്രിയമേറിയ ഒരു പച്ചക്കറി വർഗ്ഗമല്ല വഴുതനങ്ങ പലർക്കും ഗുണങ്ങൾ എന്നത് വളരെ വലുതാണ് നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് വഴുതന പലർക്കും അതിനെക്കുറിച്ച് അറിയില്ല എന്ന് പറയുന്നതാണ് സത്യം. നമുക്ക് ഇത് വളരെ രുചികരമായ രീതിയിൽ കഴിക്കാനും സാധിക്കും
എങ്ങനെയാണ് വഴുതനങ്ങ വളരെ രുചികരമായ രീതിയിൽ നമുക്ക് കഴിക്കാൻ സാധിക്കുന്നത് അതിനെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത് നമുക്ക് വഴുതനങ്ങ വറുത്തരച്ച ചമ്മന്തി ആക്കി ചോറിന്റെ കൂടെ കഴിക്കാൻ സാധിക്കും രുചികരമായ ഈ ഒരു വിഭവം മാത്രം മതി ചോറ് കഴിക്കാൻ ഇതിനായി ആദ്യം ചെയ്യേണ്ടത് വഴുതനങ്ങ കുറച്ച് എണ്ണയിൽ ഇട്ട് വറുത്തെടുക്കുക എന്നതാണ് ഒരുപാട് വെറുക്കേണ്ട കാര്യമില്ല ചെറുതായി ഒന്ന് വേവണം ഒന്ന് റോസ്റ്റ് ആയതിനു ശേഷം അത് എടുക്കാം അതിനുശേഷം കുറച്ച് വറ്റൽമുളക് കൂടി എണ്ണയിലിട്ട് വറുത്തെടുക്കുക
ഇത് രണ്ടും കൂടി ഒരു ചെറിയ അമ്മയിലേക്ക് ഇട്ട് ഇടിക്കാം ഒപ്പം തന്നെ കുറച്ച് സവാള കൂടി ഇതിലേക്ക് ചേർക്കുക ഇതും നന്നായി ഇടിച്ച് എടുക്കുക അതിനുശേഷം വഴുതനങ്ങയും വറ്റൽ മുളകും വറുത്ത എണ്ണ ലേശം എടുത്ത് ഇതിലേക്ക് ഒഴിക്കാവുന്നതാണ് അതിനുശേഷം ഇത് അമ്മയിൽ നിന്നും കോരി എടുക്കാം വളരെ രുചികരമായ രീതിയിൽ ചോറിനൊപ്പം ഈ വഴുതനങ്ങ ചമ്മന്തി കഴിക്കാൻ സാധിക്കും ചോറ് കഴിക്കാൻ മറ്റൊന്നും വേണ്ട
ഏറെ രുചികരമായ ഒരു വിഭവം തന്നെയാണ് ഇത് പലർക്കും വളരെയധികം മടിയുള്ള ഒരു കാര്യമാണ് വഴുതനങ്ങ കഴിക്കുക എന്നത് അത്തരത്തിൽ മടിയുള്ളവർക്ക് ഈ രീതിയിൽ ഈ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ് കാരണം അത്രത്തോളം രുചികരമായ ഒന്നാണ് ഇത് നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നാണ് വഴുതനങ്ങ ഇവയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇത് കഴിക്കാതെ ആരും പോവില്ല എന്നതാണ് സത്യം
View this post on Instagram
കേരളത്തിലെ ഒട്ടുമിക്ക അടുക്കള തോട്ടങ്ങളിലും ഇത് ഉണ്ട് എന്നതും ഒരു സത്യമാണ് എന്നാൽ പലരും ഇതിന്റെ ഗുണങ്ങൾ അറിയുന്നില്ല ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വഴുതന എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ് അതേപോലെ ഹൃദ്രോഗ സാധ്യത കുറയ്ക്കുവാൻ വഴുതന ഒരുപാട് സഹായിക്കുന്നുണ്ട് മറ്റൊന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കലാണ് ഇതിലും വഴുതനങ്ങ വലിയ രീതിയിൽ തന്നെ ഗുണം ചെയ്യുന്നുണ്ട് ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് വഴുതന അതുകൊണ്ട് ഇനിമുതൽ ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കുക