മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് മീൻ. മീൻ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാം. മീൻ കറികൾ തന്നെ വ്യത്യസ്ത തരത്തിലുണ്ട്, ഇന്നൊരു ഫ്രൈ ആയാലോ? കിടിലൻ ടേസ്റ്റിൽ ഫ്രൈഡ് ചില്ലി ഫിഷ്. റെസിപ്പി നോക്കാം
ആവശ്യമായ ചേരുവകൾ
- 1. നെയ്‌മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത് – 1/2 കിലോ
- 2. ഇഞ്ചി അരച്ചത് – 1 ടീസ്‌പൂൺ
- 3. വെളുത്തുള്ളി – അരച്ചത് – 1 ടീസ്‌പൂൺ
- 4. സവാള അരച്ചത് – 1 എണ്ണം
- 5. മുളകുപൊടി – 1/2 ടീസ്‌പൂൺ
- 6. മഞ്ഞൾപൊടി 1/4 ടീസ്‌പൂൺ
- 7. ഏലയ്ക്ക ചതച്ചത് – 1 എണ്ണം
- 8. ഗ്രാമ്പൂ – 6 എണ്ണം
- 9. വെളിച്ചെണ്ണ – 1/4 കപ്പ്
- 10. വറ്റൽമുളക്, തരുതരുപ്പായി അരച്ചത് – 10 എണ്ണം
- 11. റ്റൊമാറ്റോ സോസ് – 2 ടേബിൾസ്‌പൂൺ
- 12. പുളി പിഴിഞ്ഞത് – 2 ടീസ്പൂൺ
- 13. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാകുമ്പോൾ ഗ്രാമ്പൂവും ഏലയ്ക്കായും ഇടുക. മൂത്ത മണം വരു മ്പോൾ മുളക് അരച്ചതിട്ട് വഴറ്റണം. മുളകിൻ്റെ നിറം മാറിത്തുടങ്ങുമ്പോൾ വെളു ത്തുള്ളി അരച്ചത്, ഇഞ്ചി അരച്ചത്, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വീണ്ടും വഴറ്റി മൂപ്പിക്കണം. 1 കപ്പ് വെള്ളം, 2 ടേബിൾ സ്‌പൂൺ പുളി വെള്ളം, റ്റൊമാറ്റോ സോസ് എന്നിവ ഇതിലൊഴിച്ച് തിളപ്പിക്കണം. പാകത്തിന് ഉപ്പും ചേർക്കണം. അതിനുശേഷം തിള വന്നു കഴിഞ്ഞാൽ മീൻ കഷണങ്ങൾ ഈ അരപ്പിൽ നിരത്തി പാത്രം അടച്ചിട്ട് വേവിക്കണം. ഒടുവിൽ വെള്ളംവറ്റി അരപ്പ് മീനിൽ പൊതിഞ്ഞ് എണ്ണ തെളിയുന്ന പാകത്തിന് പാത്രം അടുപ്പിൽനിന്നു വാങ്ങണം.