തടി കുറയ്ക്കാൻ പലരും തെരഞ്ഞെടുക്കുന്ന ഭക്ഷണമാണ് ഓട്സ്. മാത്രമല്ല ഉപയോഗിച്ച് രുചികരമായ മറ്റു പല വിഭവങ്ങളും തയ്യാറാക്കാം. അതുകൊണ്ടുതന്നെ ഓട്സ് കഴിക്കുന്നവർക്ക് മടുപ്പ് അനുഭവപ്പെടില്ല. എന്നാൽ യഥാർത്ഥത്തിൽ ഈ ഓട്സ് തടി കുറയ്ക്കാൻ സഹായിക്കുന്നുണ്ടോ? എങ്ങനെ കഴിച്ചാലാണ് തടി കുറയുക എന്ന് നിങ്ങൾക്കറിയാമോ?
ഓട്‌സ് നൽകുന്ന ഗുണങ്ങളെ കുറിച്ച് ആലോചിച്ചാൽ ഏറ്റവും ആദ്യം ഒരാളുടെ മനസ്സിലേക്ക് കടന്നു വരുന്ന നേട്ടം ശരീരഭാരം കുറയുക എന്നത് തന്നെയായിരിക്കും. വേണമെങ്കിൽ ദിവസവും മൂന്ന് നേരവും നിങ്ങൾക്ക് ആരോഗ്യത്തോടെ കഴിക്കാനാവുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഓട്സ്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ലഭിക്കുന്ന കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ ഈയൊരു ഭക്ഷണത്തിലൂടെ സാധിക്കും. ഓട്‌സ് കഴിക്കുന്നത് കൂടുതൽ നേരം നിങ്ങളുടെ വയറിന് പൂർണത നൽകാനും മികച്ചതാണ്. ഇടയ്ക്കിടെയുള്ള ലഘു ഭക്ഷണ ശീലത്തെ പ്രതിരോധിക്കാനും ഇത് സഹായകമാണ്. ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ ശരീരഭാരം ചൊരിഞ്ഞു കളയുന്നതിന് ഏറ്റവും മികച്ച രീതിയിലിത് സഹായമരുളും. ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കനാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഓട്സ് വെള്ളത്തിൽ കലർത്തിയ ശേഷം ആമാശയത്തിൽ എത്തിച്ചേരുമ്പോൾ സ്വാഭാവികമായ രീതിയിൽ വിശപ്പ് കുറയുന്നതിന് വഴിയൊരുക്കുന്നു.
ഉയർന്ന കാർബോഹൈഡ്രേറ്റ് ഉള്ളടക്കം ഉള്ള ഭക്ഷണമാണ് ഓട്സ്. അതുകൊണ്ട് തന്നെ ധാരാളം അന്നജവും അടങ്ങിയിട്ടുണ്ട്. ഉയർന്ന ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള അന്നജം ഇൻസുലിൻ വർധിക്കാൻ കാരണമായേക്കും. ശ്രദ്ധിച്ചില്ലെങ്കിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്നും ന്യൂട്രീഷനിസ്റ്റും മാക്രോബയോട്ടിക് ഹെൽത്ത് കോച്ചുമായ ശിൽപ അറോറ പറഞ്ഞു.
ഓട്‌സിലെ നാരുകൾ ദഹനത്തെ സഹായിക്കും. ഇത് കുടലിൻ്റെ ആരോഗ്യം നിലനിർത്തുകയും മലബന്ധം തടയുകയും ചെയ്യും . ഓട്‌സിലെ ഒരു തരം ലയിക്കുന്ന ഫൈബറായ ബീറ്റാ-ഗ്ലൂക്കൻ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗ സാധ്യതയും ഇല്ലാതാക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും ഓട്‌സ് ഗുണകരമാണ്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാനും സഹായിക്കുന്നു.
ഓട്‌സിലെ സമ്പന്നമായ പോഷകങ്ങൾ നിഷേധിക്കാനാവില്ലെങ്കിലും, ഉയർന്ന കാർബോഹൈഡ്രേറ്റ് ഉള്ളടക്കം കാരണം ഈ ഘടകം നിങ്ങളെ അന്നജം കൊണ്ട് പായ്ക്ക് ചെയ്യുന്നു. ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സുള്ള അന്നജം “മനസ്സോടെ എടുത്തില്ലെങ്കിൽ ഇൻസുലിൻ സ്‌പൈക്കിലേക്ക് നയിക്കുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും” എന്ന് ന്യൂട്രീഷനിസ്റ്റും മാക്രോബയോട്ടിക് ഹെൽത്ത് കോച്ചുമായ ശിൽപ അറോറ പറയുന്നു.
ഓട്സ് എത്രത്തോളം നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത് അതിന്റെ ചേരുവയെ ആശ്രയിച്ചിരിക്കുമെന്നാണ് മറ്റൊരു ആരോഗ്യ വിദ്ഗ്ധൻ ചൂണ്ടിക്കാണിക്കുന്ന്. വളരെ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഇൻസ്റ്റന്റ് ഓട്സ് മധുരമുള്ള പഴങ്ങളൊക്കെ ചേർത്ത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. ഇത് ശരീരത്തിന് ക്ഷീണവും മടിയുമെല്ലാം ഉണ്ടാക്കിയേക്കും.
തടി കുറക്കാൻ ഓട്സ് എങ്ങനെ കഴിക്കണം?
കൂടുതൽ ഗ്ലൈസെമിക് ഉള്ള ഭക്ഷണമാണ് ഓട്സ്. അതിനാൽ അവ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉളള, മിതമായ അളവിൽ ഫൈബർ ഉള്ള ഭക്ഷണങ്ങൾ ചേർത്ത് കഴിക്കണം. ഇൻസ്റ്റന്റ് ഓട്സിന് പകരം ഹോൾ ഓട്സ് കഴിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധർ പറയുന്നു.