പനീർ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലേ? പാൽ ഇഷ്ടപ്പെടുന്നവർക്ക് പനീറും ഇഷ്ടപെടും. പനീർ ഉപയോഗിച്ച് ഒരു ചൈനീസ് വിഭവം തയ്യാറാക്കാം, ചില്ലി പനീർ റെസിപ്പി നോക്കു.
ആവശ്യമായ ചേരുവകൾ
- പനീർ – 250 ഗ്രാം
- സവാള – 2 എണ്ണം (അരിഞ്ഞത്)
- കാപ്സിക്കം – 1 എണ്ണം (അരിഞ്ഞത്)
- പച്ചമുളക് – 3 എണ്ണം (അരിഞ്ഞത്)
- വെളുത്തുള്ളി – 3 അല്ലി (അരിഞ്ഞത്)
- മൈദ – 2 ടീസ്പൂൺ
- കോൺഫ്ലോർ – 2 ടീസ്പൂൺ
- സോയ സോസ് – 2 ടീസ്പൂൺ
- തക്കാളി കെച്ചപ്പ് – 2 ടീസ്പൂൺ
- ചില്ലി സോസ് – 1 ടീസ്പൂൺ
- വിനാഗിരി – 1 ടീസ്പൂൺ
- സസ്യ എണ്ണ – 1 കപ്പ്
- ഇഞ്ചി – 1 ചെറിയ കഷണം (അരിഞ്ഞത്)
- വെള്ളം – 2 ടീസ്പൂൺ
- കുരുമുളക് പൊടി – 1/4 ടീസ്പൂൺ
- സെലറി – 1 ടീസ്പൂൺ (അരിഞ്ഞത്)
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
പനീർ ക്യൂബുകളായി മുറിച്ച് മാറ്റി വയ്ക്കുക. ഒരു പാത്രമെടുത്ത് മൈദയും കോൺഫ്ലോറും ഉപ്പും ചേർത്ത് അൽപം വെള്ളം ചേർത്ത് പേസ്റ്റ് ആക്കുക. ഈ മിശ്രിതത്തിലേക്ക് പനീർ കഷണങ്ങൾ മുക്കി ഗോൾഡൻ ബ്രൗൺ വരെ വറുത്തെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി സവാള ഇളം ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക.
വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കാപ്സിക്കം എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. സോയാ സോസ്, ടൊമാറ്റോ കെച്ചപ്പ്, ചില്ലി സോസ്, വിനാഗിരി, കുരുമുളക് പൊടി, ഉപ്പ്, പനീർ കഷണങ്ങൾ എന്നിവ ചേർത്ത് നന്നായി ഇളക്കുക. സ്വാദിഷ്ടമായ ചില്ലി പനീർ തയ്യാർ. ആസ്വദിക്കൂ!!!