തിരുവനന്തപുരം, 26 ജൂൺ 2024: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെൻ്ററിലെ (ആർ സി സി) പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിന് പന്ത്രണ്ട് ഇൻഫ്യൂഷൻ പമ്പുകൾ സംഭാവന ചെയ്തു. മൂന്ന് ഡോക്കിംഗ് സ്റ്റേഷനുകളും ഡോക്കിംഗ് സ്റ്റേഷൻ കവറും യു എസ് ടി ഇതോടൊപ്പം നൽകി.
റീജിയണൽ കാൻസർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ 12 ഇൻഫ്യൂഷൻ പമ്പുകൾ പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിന് കമ്പനി ഉദ്യോഗസ്ഥർ കൈമാറി. യു എസ് ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ, വർക്ക്പ്ലേസ് മാനേജ്മെൻ്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ, സി എസ് ആർ ലീഡ് വിനീത് മോഹനൻ, പിആർ & മാർക്കറ്റിംഗ് കേരള ലീഡ് റോഷ്നി ദാസ് കെ, സിഎസ്ആർ വോളണ്ടിയർ നന്ദ് സുന്ദരം എന്നിവർ യു എസ് ടി യിൽ നിന്ന് പങ്കെടുത്തപ്പോൾ, ആർ സി സി യിൽ നിന്ന് അഡ്മിനിസ്ട്രേഷൻ അഡീഷണൽ ഡയറക്ടർ ഡോ. സജീദ് എ, പീഡിയാട്രിക് ഓങ്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. പ്രിയ കുമാരി ടി, അസോസിയേറ്റ് പ്രൊഫസർമാരായ , ഡോ. ബിനിത. ആർ, ഡോ. പ്രശാന്ത് വി.ആർ, എന്നിവർ പങ്കെടുത്തു.
“ആഗോളതലത്തിൽ ആരോഗ്യ സേവന ദാതാക്കൾക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ യുഎസ്ടി എന്നും പ്രതിജ്ഞാബദ്ധരാണ്. ആരോഗ്യ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളുമായി ഞങ്ങൾ എന്നും നിലകൊണ്ടിട്ടുണ്ട്. സാങ്കേതിക പിന്തുണയ്ക്ക് പുറമെ, ആരോഗ്യ പരിപാലന രംഗത്തെ സേവനദാതാക്കളുടെയും ഗുണഭോക്താക്കളുടെയും ജീവിത പരിവർത്തനത്തിൽ ഞങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ശ്രമങ്ങൾ വളരെയധികം വിജയിച്ചിട്ടുണ്ട്. റീജിയണൽ കാൻസർ സെൻ്ററിലെ പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിന് 12 ഇൻഫ്യൂഷൻ പമ്പുകൾ കൈമാറുന്നത് ഈ സ്ഥാപനത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
“ആർ സി സി യിലെ പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിന് ഇൻഫ്യൂഷൻ പമ്പുകൾ സംഭാവന ചെയ്തതിന് ഞങ്ങൾ യുഎസ്ടിയോട് നന്ദിയുള്ളവരാണ്. യുഎസ്ടിയുടെ സിഎസ്ആർ ശ്രമങ്ങൾ ഞങ്ങൾ നൽകുന്ന മെഡിക്കൽ സേവനങ്ങളിൽ പ്രയോജനപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ” റീജിയണൽ കാൻസർ സെൻ്റർ പീഡിയാട്രിക് ഓങ്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. പ്രിയ കുമാരി. ടി പറഞ്ഞു.