അൺസ്റ്റോപ്പും ഐ.സി.ടി.എ.കെ.യും കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് നൈപുണ്യവികസനം, ഇൻ്റേൺഷിപ്പുകൾ, പ്ലേസ്മെന്റ് അവസരങ്ങൾ എന്നിവയ്ക്കായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതാണ്. 25 ജൂൺ 2024: വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കുമുള്ള മുൻനിര ടാലന്റ് എൻഗേജ്മെന്റ്, ഹയറിംഗ് പ്ലാറ്റ്ഫോമായ അൺസ്റ്റോപ്പ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി (ഇക്ടാക്ക്) ധാരണാപത്രം ഒപ്പുവച്ചു.
നൈപുണ്യവികസനത്തിനും ഇൻ്റേൺഷിപ്പുകൾക്കും കഴിവുകൾ വിലയിരുത്താനും പ്ലേസ്മെന്റ് അവസരങ്ങൾക്കുമായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുകയും അതിലൂടെ ഐ.സി.ടി.എ.കെ.യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനായി സഹകരിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം കോളേജുകൾക്കായി തൊഴിൽക്ഷമതക്കും തൊഴിലന്വേഷണത്തിനും പോർട്ടൽ, തൊഴിൽ മേഖലയിലേക്ക് കടക്കാൻ സജ്ജമാക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ, നൈപുണ്യ വികസന മൊഡ്യൂളുകൾ എന്നിവ സമാരംഭിക്കുന്നതിനായി അൺസ്റ്റോപ്പും ഐ.സി.ടി.എ.കെ.യും ഒരുമിച്ച് പ്രവർത്തിക്കും. “പ്രശസ്തമായ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
നൈപുണ്യ വിടവ് നികത്തുന്നതിനും ഭാവിവാഗ്ദാനങ്ങളായ പ്രതിഭകളെ പ്രതിഫലദായകങ്ങളായ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള അൺസ്റ്റോപ്പിന്റെ പ്രവർത്തനത്തിന്റെ ആവേശകരമായ ഒരു പുതിയ ഘട്ടമാണ് ഈ സഹകരണം. ചലനാത്മകമായ തൊഴിൽ വിപണിയിൽ മുന്നേറാൻ പ്രാപ്തമാക്കുന്ന ടൂളുകളും വിഭവങ്ങളും കൊണ്ട് കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളെ ശക്തീകരിക്കുന്നതിനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.” അൺസ്റ്റോപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ അങ്കിത് അഗർവാൾ വ്യക്തമാക്കി, “നൈപുണ്യ വിടവ് നികത്തുക, തൊഴിൽക്ഷമത വർധിപ്പിക്കുക, ഭാവിവാഗ്ദാനങ്ങളായ പ്രതിഭകളെ പ്രതിഫലദായകങ്ങളായ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണ് ഐ.സി.ടി.എ.കെ.യുടെ കാതലായ ദൗത്യം. വിദ്യാർത്ഥികൾക്കുള്ള ഒരു നൂതന പ്ലാറ്റ്ഫോമായ അൺസ്റ്റോപ്പുമൊത്തുള്ള ഞങ്ങളുടെ