സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുറവ്. പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് വില താഴ്ന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 52,600 രൂപയും, ഗ്രാമിന്റെ വില 6,575 രൂപയുമാണ്. ആഗോളതലത്തിൽ, സ്വർണ്ണം ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാഴാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് താഴ്ച്ചയുണ്ട്.
ജൂൺ 8,9,10 തിയ്യതികളിലാണ് ഈ മാസത്തെ താഴ്ന്ന വിലയിലേക്ക് സ്വർണ്ണം എത്തിയത്. പവന് 52,560 രൂപയും, ഗ്രാമിന് 6,570 രൂപയുമായിരുന്നു വില. ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിലയിലേക്ക് സ്വർണ്ണ വില കയറിയത്. ഒരു പവന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വിലനിലവാരം.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വ്യാഴാഴ്ച്ച രാവിലെ ഇന്ത്യൻ സമയം 9.35ന് ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 3.10 ഡോളർ (0.13%) ഉയർന്ന് 2,300.97 ഡോളർ എന്നതാണ് നിരക്ക്.
വെള്ളി വില
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവ്. ഒരു ഗ്രാം വെള്ളിക്ക് 94.40 രൂപയാണ് വില. 8 ഗ്രാമിന് 755.20 രൂപ,10 ഗ്രാമിന് 944 രൂപ,100 ഗ്രാമിന് 9,440 രൂപ, ഒരു കിലോഗ്രാമിന് 94,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില താഴ്ന്നിരിക്കുന്നത്.