വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും, ജീവിതരീതിയും പിന്തുടരുന്ന നമ്മുടെ ലോകം അതിഭാവുകത്വം നിറഞ്ഞ കെട്ടുകഥകളുടെയും നാടാണ്. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരുപാട് സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് ഫ്ലണ്ണൻ ദ്വീപ്. കിഴക്ക് പടിഞ്ഞാറൻ സ്കോട്ലൻഡിൽ Western Isles എന്ന പ്രധാന ദ്വീപിന്റെ തീരത്തു നിന്ന് കടലിൽ 32 km മാറി ഫ്ലണ്ണൻ ഐലൻഡ്‌സ് എന്ന പേരിൽ 7 ദ്വീപുകൾ ഉണ്ട്. താരതമ്യേനെ വലിപ്പം കുറഞ്ഞ ദ്വീപുകളും ആ ഭാഗത്തു കടലിൽ ശക്തമായ കാറ്റ് വീശലും മഞ്ഞും ഉള്ളതിനാലും കപ്പലുകൾ പലതും ദ്വീപിൽ ഇടിച്ചു തകരുന്നത് പതിവായിരുന്നു. അതുകൊണ്ട് ആ 7 ദ്വീപുകൾക്ക് 7 വേട്ടക്കാർ എന്നും ചുരുക്കപ്പേര് നാട്ടുകാർ വിളിച്ചിരുന്നു .
അപകടങ്ങൾ പതിവ് ആയപ്പോൾ 1895 ൽ സ്കോട്ലൻഡ് സർക്കാർ ആ ദ്വീപുകളിലെ ഏറ്റവും ഉയരമുള്ള ദ്വീപിൽ ഒരു ലൈറ്റ് ഹൗസ് പണിയാൻ തീരുമാനിച്ചു. 1895 – 1899 കാലയളവിൽ 5 വർഷം കൊണ്ട് 23 മീറ്റർ ഉയരമുള്ള ഒരു മനോഹരമായ ലൈറ്റ് ഹൗസ് ആ ദ്വീപിൽ പണികഴിപ്പിച്ചു . 7 December 1899 നു ആദ്യമായി അവിടെ വെളിച്ചം തെളിഞ്ഞു. ഷിഫ്റ്റ് അനുസരിച് 3 ജോലിക്കാർ വീതം ഏതാനും ആഴച്ചകൾ അവിടെ ജോലിക്കായി നിയമിക്കാനായിരുന്നു പ്ലാൻ. ആദ്യ സംഘം ആയി മൂന്ന് പേരെ തിരഞ്ഞെടുത്തു. മറ്റു ലൈറ്റ് ഹൗസുകളിലും കപ്പലിലും ഒക്കെ ജീവിച്ചും ജോലി ചെയ്തും നല്ല പരിചയമുള്ള ജീവനക്കാർ ആയിരുന്നു അവർ. എന്നാൽ അധികം വൈകാതെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി . ഫിലാഡൽഫിയയിൽ നിന്ന് ലീത്ത് തുറമുഖത്തേക്കുള്ള യാത്രാമധ്യേ, Archtor എന്ന കപ്പൽ 1900 ഡിസംബർ 15-ന് രാത്രി ഫ്ലാനൻ ദ്വീപുകളിലെ വിളക്കുമാടം കടന്നുപോയി. എന്നാൽ ആ സമയത്ത് ലൈറ്റ് ഹൗസിലെ ലൈറ്റ് ഓഫ് ആണെന്ന് കപ്പൽ ജോലിക്കാർ കണ്ടു. മൂന്ന് ദിവസത്തിന് ശേഷം ലീത്തിൽ എത്തിയ ശേഷം, ഫ്ലാനനിൽ എന്തോ കുഴപ്പമുണ്ടെന്ന വാർത്ത നോർത്തേൺ ലൈറ്റ്ഹൗസ് ബോർഡിന് അവർ കൈമാറി.
സംഭവം കാര്യമായി വക വെക്കാത്ത അധികൃതർ ആദ്യം സാങ്കേതിക പിശക് വല്ലതും ആയിരിക്കും എന്ന് കരുതി സംഭവം വകവെച്ചില്ല. മാത്രമല്ല ഒരു അന്വേഷണത്തിനായി ബോട്ട് വിടാനായി കരയിലെ കനത്ത കാറ്റ് വീഴ്ചയും കടൽ ക്ഷോഭവും അനുവദിച്ചില്ല. അന്വേഷണത്തിനായി ബോർഡ് ലൈറ്റ്ഹൗസ് റിലീഫ് ടെൻഡർ കപ്പലായ ഹെസ്പെറസിനെ അയച്ചു. ദ്വീപിൽ എത്തിയപ്പോൾ, കപ്പലിന്റെ ക്യാപ്റ്റൻ ജിം ഹാർവി ഹോൺ മുഴക്കി എന്നാൽ മൂന്ന് കാവൽക്കാരിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. ഹെസ്പെറസിൽ നിന്ന് ഇറങ്ങി, റിലീഫ് ലൈറ്റ്ഹൗസ് കീപ്പർ ജോസഫ് മൂർ വിളക്കുമാടത്തിലേക്കുള്ള നൂറ്റി അറുപത് കുത്തനെയുള്ള പടികൾ കയറി . ജോസഫ് മൂർ കണ്ടെത്തിയ സംഭവങ്ങൾ ആയിരുന്നു ഇന്നും പിടികിട്ടാത്ത ആ സംഭവങ്ങൾക്ക് തുടക്കം. ആ ദ്വീപിലെ ജോലിക്കാരായ 3 പേരെയും കാണാനില്ല. ലൈറ്റ് ഹൗസിന്റെയും താഴത്തെ വീടിന്റെയും വാതിലുകൾ എല്ലാം അടഞ്ഞു തന്നെ കിടപ്പുണ്ടായിരുന്നു. പക്ഷെ പൂട്ടിയിട്ടില്ല. ലൈറ്റ് ഹൗസിലെ ദീപം തെളിയിക്കാൻ ഉള്ള ഇന്ധനം പോലും കറക്റ്റ് ആയി നിറച്ചു വച്ചിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണവും ശുദ്ധ ജലവും അപ്പോഴും അടുക്കളയിൽ ഉണ്ടായിരുന്നു. പാത്രങ്ങളെല്ലാം ഭംഗിയായി കഴുകി വച്ചിരുന്നു. യാതൊരു വിധ അപകടങ്ങളോ സുനാമിയോ, തീപിടുത്തമോ ഒന്നും ഉണ്ടായിട്ടില്ല. നരഭോജികളായ ഒരു ജീവിയും ദ്വീപിലില്ല.
കിഴക്കൻ ലാൻഡിംഗിലേക്ക് മടങ്ങിയ മൂർ തന്റെ കണ്ടെത്തലുകൾ ഹെസ്പെറസിന്റെ ക്യാപ്റ്റനെ അറിയിച്ചു. ഹാർവി മറ്റൊരു രണ്ട് നാവികരെ കരയിലേക്ക് അയച്ചു, അവരും കണ്ടത് ഇക്കാര്യങ്ങൾ തന്നെ ലൈറ്റ് ഹൗസിലെ കാര്യങ്ങൾ അവർ ദിനം പ്രതി ഡയറി എഴുതി സൂക്ഷിച്ചിരുന്നു. 12 ആം തീയതി തൊട്ട് 15 വരെ കനത്ത കടൽ ക്ഷോഭം ഉണ്ടായിരുന്നതായും കനത്ത കൊടുങ്കാറ്റ് ഉണ്ടായതായും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഡിസംബർ 12 ആം തീയതി തൊട്ട് 17 ആം തീയതി വരെ ആ ദ്വീപ് സമൂഹത്തിനു ചുറ്റും ഉള്ള കടലിൽ യാതൊരുവിധ കടൽ ക്ഷോഭമോ കൊടുങ്കാറ്റോ ഉണ്ടായിരുന്നില്ല എന്ന് കാലാവസ്ഥാ നിരീക്ഷകരും സ്ഥിരം കപ്പൽ യാത്രക്കാരും തറപ്പിച്ചു പറഞ്ഞു. ഇത്ര വർഷങ്ങൾക്ക് ശേഷവും ഒരാളുടെ പോലും മൃതദേഹം ദ്വീപിലോ തീരത്തോ നിന്ന് കണ്ടെത്താനായില്ല. മറ്റു ബോട്ടോ, മനുഷ്യരോ ദ്വീപിൽ എത്തിയതായി യാതൊരു തെളിവോ ഡയറിക്കുറിപ്പോ ലഭിച്ചിട്ടുമില്ല.