സൽക്കാരവേളകളിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് മട്ടൻ. എന്തെങ്കിലും ഒരു മട്ടൻ വിഭവം ഇല്ലാതെ സൽക്കാരം പൂർണമാകില്ല, അല്ലെ. നാവിൽ കൊതിയൂറും രുചിയിൽ ഒരു മട്ടൻ റോസ്റ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. ആട്ടിറച്ചി – 1 കിലോ
- 2. ഉരുളക്കിഴങ്ങ് – 1/4 കിലോ
- 3. സവാള – 1
- 4. തക്കാളി – 1
- 5. വറ്റൽമുളക് – 4
- 6. കുരുമുളകുപൊടി – 1/2 ടീസ്പൂൺ
- 7. ഏലയ്ക്ക – 4
- 8. ഗ്രാമ്പൂ – 4
- 9. ഇഞ്ചി – 1 കഷണം
- 10. പട്ട – 1 കഷണം
- 11. വിനാഗരി – 2 ടേബിൾ സ്പൂൺ
- 12. വെളുത്തുള്ളി – 8 അല്ലി
- 13. നെയ്യ് – 25 ഗ്രാം
- 14. വെള്ളം – 1 കപ്പ്
- 15. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഇറച്ചി കഴുകി വൃത്തിയാക്കിയശേഷം എല്ല് മാറ്റണം. വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ഉപ്പ് എന്നിവ അരച്ച് വിനാഗരി ചേർത്ത് ഇറച്ചിയിൽ പുരട്ടി വെയ്ക്ക ണം. ഇറച്ചി നല്ലവണ്ണം കുത്തണം. സവാളയും തക്കാളിയും മുറിച്ചുവെയ്ക്ക ക. പ്രഷർകുക്കർ ചൂടാക്കി നെയ്യൊഴിച്ച് ചൂടാകുമ്പോൾ സവാള, വറ്റൽമുളക്, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക മുതലായവ വഴറ്റണം. ഇളം തവിട്ടുനിറമാകുമ്പോൾ ഇറ ച്ചിയും തക്കാളിയും ചേർത്ത് വീണ്ടും തവിട്ടുനിറമാകുന്നതുവരെ വഴറ്റണം. പിന്നീട് ഒരു കപ്പ് വെള്ളമൊഴിച്ച് കുക്കർ അടച്ച് ഉയർന്ന തീയിൽ വെയ്ക്കണം. അതിനുശേഷം ഇടത്തരം തീയിൽ 20 മിനിറ്റ് വെയ്ക്കണം. കുക്കർ തണുത്തുക ഴിഞ്ഞശേഷം തുറക്കുക. വെള്ളം മിച്ചമുണ്ടെങ്കിൽ വറ്റിക്കണം.