കാലങ്ങളായി ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ചരിത്രകാരന്മാരും ആർക്കിയോളജിസ്റ്റ്കളും കടലിൽ മുങ്ങിയ പുരാതന നഗരമായ അറ്റ്ലാന്റിസിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ്. സിനിമയിലൂടെയും നോവലുകളിലൂടെയും പരിചിതമായ അറ്റ്ലാന്റീസിനോട് സാമ്യമുള്ള ഒരു നഗരം അങ്ങ് ചൈനയിലും ഉണ്ട്. ചൈനയിലെ മനുഷ്യനിർമിത തടാകത്തിന്റെ അടിയിൽ സ്ഥിതിചെയ്യുന്ന ലയൺ സിറ്റി ലോകത്തിലെ ഒരേയൊരു മുങ്ങിപ്പോയ സാമ്രാജ്യങ്ങളിലൊന്നാണ്. ചൈനയിലെ ക്വിയാൻഡോ തടാകത്തിന് അടുത്ത് വു ഷി പർവതത്തിന്റെ താഴെയായാണ് ലയൺ സിറ്റി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് . എഡി 25 നും 200 നും ഇടയിൽ ലയൺ സിറ്റി ഇപ്പോൾ ചൈനയിലെ ഏറ്റവും ശക്തമായ സ്ഥലങ്ങളിലൊന്നാണ്.
മന്ദാരിൻ ഭാഷയിലെ ലയൺ സിറ്റി എന്നർഥമുള്ള ഷി ചെംഗ് ഒരു കാലത്ത് സെജിയാങ്ങിലെ രാഷ്ട്രീയത്തിന്റെയും വാണിജ്യത്തിന്റെയും കേന്ദ്രമായിരുന്നു. ചൈനയിൽ ഏറ്റവും കൂടുതൽ ദ്വീപുകളുള്ള ഒരു പ്രവിശ്യയായിരുന്നു ഇത്. വാസ്തവത്തിൽ ഈ നഗരം വെള്ളത്തിൽ മുങ്ങിപ്പോയതല്ല മനപ്പൂർവ്വം മുക്കിയതാണ് . 1959ൽ ചൈനീസ് സർക്കാർ സിൻനാൻ റിവർ ഡാം പ്രോജക്റ്റ് പ്രഖ്യാപിച്ചതോടെയാണ് ഈ നഗരത്തിന്റെ കഷ്ടകാലം തുടങ്ങിയത്. ഷിചെന്‍ഗ് നഗരത്തിന്റെ ചുറ്റുഭാഗവും 5 പര്‍വ്വതങ്ങള്‍ നിലകൊണ്ടിരുന്നു. ആ പര്‍വ്വതങ്ങളെ അണക്കെട്ടാക്കി എന്ത് കൊണ്ട് ഈ നഗരത്തെ ഒരു കൂറ്റന്‍ മനുഷ്യനിര്‍മ്മിത തടാകം ആക്കിക്കൂടാ എന്നായിരുന്നു ചൈനക്കാരുടെ ചിന്ത. ലയൺ സിറ്റി ഇരിക്കുന്ന പ്രദേശം ഡാം നിർമിക്കാനുള്ള സ്ഥലമായി തിരഞ്ഞെടുത്തു . അവരത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. അതിനു ശേഷം അതിലെ വെള്ളം ഉപയോഗിച്ച് അടുത്തുള്ള ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷപ്രവര്‍ത്തിപ്പിക്കുകയും അവരുടെ വൈദ്യുത പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ നൂറ്റാണ്ടുകളായി നഗരം അഭിമാനത്തോടെ നിലകൊണ്ടിരുന്ന താഴ്‌വര വെള്ളത്താൽ നിറഞ്ഞു, നഗരം മുങ്ങി. ക്വിയാൻഡോ തടാകത്തിന് താഴെ 131 അടി ആഴത്തിലാണ് ഈ നഗരം കിടക്കുന്നത്.
പതിനാറാം നൂറ്റാണ്ടിലെ വാസ്തുവിദ്യയിലും ശിൽപകലയിലും അലങ്കരിച്ചിരിക്കുന്നതാണ് ലയൺ സിറ്റി . 56 വര്‍ഷം മുന്‍പുവരെ ഇവിടം ചൈനീസ് കിഴക്കന്‍ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രവും, വാണിജ്യ തലസ്ഥാനവും ഒക്കെ ആയിരുന്നു. ഈ മനുഷ്യനിർമിത അറ്റ്ലാന്റിസ്, ചൈനയുടെ വാസ്തുവിദ്യാ കിരീടത്തിലെ ഒരു രത്നമാണ് . ഈ അണ്ടർവാട്ടർ സിറ്റിയിൽ വിശാലമായ തെരുവുകളും 265 കമാനപാതകളുമുണ്ട്.50 വർഷത്തിലേറെയായി വെള്ളത്തിനടിയിലായിട്ടും നഗരം ഇന്നും കേടുകൂടാതെ നിലനിൽക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, 2014ൽ ഈ സ്ഥലം വിനോദസഞ്ചാരികൾക്കായി ഒരു ഡൈവിംഗ് സൈറ്റായി തുറന്നു നൽകി .