തിരുവനന്തപുരം മേയറും KSRTC ഡ്രൈവറും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇതുവരെ ഒരു നടപടിയും കൈക്കൊള്ളാതെ പോകുന്ന മന്ത്രി ഗണേഷ്‌കുമറിനോടാണ് ചോദിക്കുന്നത്, യദുവിനെ പിരിച്ചു വിടുമോ അതോ തിരിച്ചെടുക്കുമോ?. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്റെ പരാതിയില്‍ നടപടി എടുക്കാന്‍ ആര്‍ജ്ജവം കാട്ടണം. KSRTCയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മറ്റു വരുമാനമൊന്നുമില്ല. തന്റെ കുഞ്ഞിന് ഇപ്പോള്‍ പനിയാണ്, മരുന്നു വാങ്ങിക്കൊടുക്കാന്‍ പോലും കാശില്ല.
മന്ത്രിക്ക് പരാതി കൊടുത്തിട്ട് മൂന്നു ദിവസം ആയി. ഒരു നടപടിയും ഉണ്ടായില്ല. മന്ത്രിയെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല, പക്ഷെ, പരാതി മന്ത്രി ഓഫീസില്‍ ഏല്‍പ്പിച്ചു. ജോലിയില്‍ നിന്നും മാറി നില്‍ക്കാന്‍ പറഞ്ഞ ശേഷം വരുമാനം പൂര്‍ണ്ണമായി അടഞ്ഞു. രണ്ടുമാസമായി ജോലി നഷ്ടപ്പെട്ടിട്ട്. കൊച്ചിന് ഒരു സാധനം വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത അവസ്ഥ ജോലി ഇല്ലാതെ നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവില്ല. മകന് ഇപ്പോള്‍ വയ്യ പനിയാണ്. മരുന്നു പോലും വാങ്ങാന്‍ കഴിയുന്നില്ല. ഞാന്‍ ആത്മഹത്യയുടെ വക്കിലാണ്. KSRTCയില്‍ ആയിരുന്നപ്പോള്‍ ശമ്പളം കൃത്യമായി കിട്ടിയിരുന്നില്ല.
എങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ കടം വാങ്ങാനെങ്കിലും പറ്റിയിരുന്നു. എന്നാല്‍, ശമ്പളം കിട്ടുകയേ ഇല്ലെന്ന അവസ്ഥ ഉണ്ടായാല്‍ എന്തു ചെയ്യും. അവര്‍ കാരണം, ആത്മഹത്യയുടെ വക്കിലാണ് എന്റെ കുടുംബം. അവര്‍ (മേയറും എം.എല്‍.എയും) സുഖമായി ജീവിക്കുന്നു. ഞാന്‍ ഗതികേടിലുമായി. മന്ത്രിക്ക് പരാതി നല്‍കിാന്‍ പോയപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു. ഇപ്പോള്‍ ആരുമില്ല. വലേറൊരു ജോലിക്കു പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. ഈ ജോലിയില്‍ നിന്നും പറഞ്ഞു വിടാതെ മറ്റൊരു ജോലിയില്‍ പോകാനാകില്ല. കാരണം, പതിനായം രൂപ കോഷന്‍ ഡിപ്പോസിറ്റ് കൊടുത്താണ് KSRTCയില്‍ കയറിയത്.
ഈ ജോലി വിട്ടു മറ്റേതെങ്കിലും ജോലിയില്‍ ചേര്‍ന്നാല്‍, തന്നെ കള്ളക്കേസില്‍ കുടുക്കുമോയെന്ന ഭയമുണ്ട്. KSRTCയില്‍ നിന്നും എന്തെങ്കിലും മോഷ്ടെച്ചെന്നോ മാറ്റോഉള്ള കേസില്‍പ്പെടുത്താനുള്ള നീക്കമുണ്ടായേക്കും. ഈ കേസില്‍ത്തന്നെ മെമ്മറി കാര്‍ഡ് പോയിട്ട് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. മെമ്മറി കാര്‍ഡ് ആരെടുത്തെന്നും, എന്തിനെടുത്തെന്നും അറിയുന്നവരാണ് KSRTCയിലുള്ളത്. അതുപോലും തന്ത്രപരമായി മറയ്ക്കുന്നവര്‍ക്കാണോ തനിക്കെതിരേ കള്ളക്കേസ് കെട്ടിച്ചമയ്ക്കാന്‍ പാട്. അതുകൊണ്ടാണ് മറ്റൊരു ജോലിക്ക് പോകാതെ നില്‍ക്കുന്നത്. പണവും പിടിപാടും പദവിയും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തുമാകാം.
പാവപ്പെട്ടവന്റെ മുകളില്‍ കുതിര കയറാന്‍ കഴിയും. ഏക വരുമാന മാര്‍ഗത്തെ പൂട്ടാനും കഴിയുമെന്ന് യദു പറയുന്നു. കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. മേയര്‍ നല്‍കിയ പരാതിക്ക് പിന്നാലെ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. യദുവിന് ഡ്യൂട്ടിക്ക് കയറേണ്ടെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. തിരുവനന്തപുരം പ്ലാമൂട് വെച്ച് കാറിനെ ഇടിക്കുന്ന രീതിയില്‍ ബസ് ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി.
ഈ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടെ യദുവും പൊലീസിനെ സമീപിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാണിച്ച് ഏപ്രില്‍ 27ന് ആണ് യദു പൊലീസില്‍ പരാതി നല്‍കിത്. എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ പൊലീസ് കേസെടുത്തത്. നടുറോഡില്‍ സീബ്രാലൈനില്‍ കാര്‍ കുറുകെയിട്ട് മേയറും എംഎല്‍എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിലെ സിഗ്‌നലിലാണ് സംഭവം. പ്ലാമൂട് – പിഎംജി റോഡില്‍ ബസും കാറും സമാന്തരമായി വരുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. നേരത്തെ ബസ് തടഞ്ഞില്ലെന്ന് മേയര്‍ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്‌ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴി നല്‍കാനായി മ്യൂസിയം പൊലീസ് മേയര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവില്‍ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.
content highlights; Baby has fever, no money to buy medicine: Yadu is on the verge of suicide; Minister without turning his back