മൃദുലവും പാടുകള്‍ ഇല്ലാത്തതും തിളങ്ങുന്നതുമായ ചര്‍മ്മം വേണമെങ്കില്‍ അതിന് വിട്ടുവീഴ്ചയില്ലാത്ത പരിചരണം ആവശ്യമാണ്. ഇന്ന് സ്ത്രീ-പുരുഷ ഭേദമന്യേ വളരെ കരുതലോടെ കൈകാര്യം ചെയ്യുന്ന ഒരു കാര്യമാണ് ചര്‍മ്മസംരക്ഷണം. നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം മനസിലാക്കി വേണ്ട രീതിയില്‍ സംരക്ഷണം നല്‍കിയാല്‍, മനോഹരമായ ചര്‍മ്മം സ്വന്തമാക്കാന്‍ കഴിയും. ഇതിനായി ഓരോ സമയത്തും പിന്തുടരേണ്ട ചില ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗങ്ങളുണ്ട്. കൂടാതെ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിചയപ്പെടാം..
1. ചര്‍മ്മത്തില്‍ ഉപയോഗിച്ചിരിക്കുന്ന മേക്കപ്പ് കളയാന്‍ മറക്കരുത്
രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുഖത്ത് ഉപയോഗിച്ചിരിക്കുന്ന മേക്കപ്പ് പൂര്‍ണ്ണമായും നീക്കം ചെയ്യുക എന്നത്. ഇതിനായി ഡബിള്‍ ക്ലെന്‍സിംഗ് രീതി ഉപയോഗിക്കുക. കെമിക്കലുകള്‍ കൂടുതല്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പരമാവധി ഒഴിവാക്കി, പകരം പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ന്നവ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ചര്‍മ്മത്തിന് ഇണങ്ങിയ ക്ലെന്‍സര്‍ വേണം തിരഞ്ഞെടുക്കാന്‍.
2. ചര്‍മ്മത്തില്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക
രാത്രികാല ചര്‍മ്മ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനമാണ് മോയ്‌സ്ചുറൈസര്‍. സെന്‍സെറ്റീവ് ചര്‍മ്മമായാലും എണ്ണമയമുള്ള ചര്‍മ്മമായാലും ഈ ശീലം നിര്‍ബന്ധമാക്കുക.
3. പുതിയ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ രാത്രിയില്‍ പരീക്ഷിക്കരുത്
മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് രാത്രിയില്‍ പരീക്ഷണം നടത്തരുത്. ഒരുപക്ഷെ ചര്‍മ്മം ചൊറിഞ്ഞ് പൊട്ടാനും മുഖത്ത് നീര്‍വീക്കം ഉണ്ടാകാനും ഇത് കാരണമായേക്കും.
4. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും രാത്രിയിലെ ചര്‍മ്മ സംരക്ഷണം പൂര്‍ത്തിയാക്കുക
എല്ലാം കിടക്കുന്നതിന് തൊട്ട് മുന്‍പത്തേക്ക് മാറ്റിവെക്കരുത്. കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും രാത്രിയിലെ ചര്‍മ്മ സംരക്ഷണം നടത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുവഴി നിങ്ങള്‍ പ്രയോഗിച്ച ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിന് ആഗിരണം ചെയ്യാന്‍ സമയം ലഭിക്കും. പ്രതീക്ഷിച്ച ഫലം ലഭിക്കുകയും ചെയ്യും.
5. മുടി കൃത്യമായി കെട്ടിവെയ്ക്കുക
മുടി കൃത്യമായി കെട്ടിവെച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഉറക്കത്തിനിടയില്‍ മുഖത്തേക്ക് വീഴാനും മുഖത്തെ ക്രീമുകളും മറ്റും ഇല്ലാതാകാനും കാരണമാകും. മാത്രമല്ല മുടിയിലെ എണ്ണയും മുഖത്തേക്ക് വീണേക്കം. മുഖക്കുരു ഉള്ളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
6. നൈറ്റ് കെയര്‍ ടിപ്‌സ്
ആദ്യം ക്ലന്‍സ് ചെയ്യുക- മുഖത്തെ അഴുക്കുകളെ തുടച്ച് നീക്കാന്‍ ഇത് സഹായിക്കും
ടോണര്‍- ചര്‍മ്മത്തിന്റെ പിഎച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത് സഹായിക്കാം.
കണ്ണിന്റെ പരിചരണം-കണ്ണിന് താഴെ ഉപയോഗിക്കാവുന്ന പ്രത്യേക ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. കണ്ണിന് താഴെ ചുളിവുകളും പാടുകള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.