ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകള്‍. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് സമ്മാനത്തുകയാണ് ഇന്ത്യന്‍ ടീമിന് ലഭിക്കാന്‍ പോകുന്നത്. ഐസിസിയുടെ കണക്കനുസരിച്ച്, ടൂര്‍ണമെന്റിലെ വിജയിയായ ഇന്ത്യയ്ക്ക് 2.45 മില്യണ്‍ ഡോളര്‍ (20.42 കോടി രൂപയയാണ്) ക്യാഷ് പ്രൈസായി വിജയിക്കുന്ന ടീമിന് ലഭിക്കുകയെന്ന് ഐസിസി പറഞ്ഞു. ആദ്യ റൗണ്ടില്‍ 40 മത്സരങ്ങളോടെ ആരംഭിച്ച ടൂര്‍ണമെന്റ് സൂപ്പര്‍ 8-ലേക്ക് നയിച്ചു, തുടര്‍ന്ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ആന്‍ഡ് ഗയാനയില്‍ സെമിഫൈനല്‍. 2024 ലെ പുരുഷ ചാമ്പ്യന്മാര്‍ കിരീടം ചൂടിയ ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് അവസാന മത്സരം നടന്നത്.
ടി20 പുരുഷ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ‘ഇതിഹാസ പോരാട്ടത്തില്‍’ ഇന്ത്യ 7 റണ്‍സിന്റെ കുറഞ്ഞ മാര്‍ജിനില്‍ വിജയിച്ചെങ്കിലും റണ്ണര്‍ അപ്പിനും ഞെട്ടിക്കുന്ന തുകയാണ് സമ്മാനമായി ലഭിക്കുന്നത്. ടി20 ലോകകപ്പിന്റെ റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്ക, കുറഞ്ഞത് 1.28 മില്യണ്‍ ഡോളര്‍ അഥവാ 10.6 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. ഇതും റെക്കോര്‍ഡ് തുകയാണ്. ഇത്തവണത്തെ 2024ലെ പുരുഷ ടി20 ലോകകപ്പിനായി 11.25 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 94 കോടി രൂപ സമ്മാനത്തുക ഉണ്ടെന്ന് ഐസിസി അറിയിച്ചു, തുക ‘റെക്കോര്‍ഡ് ബ്രേക്കിംഗ്’ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്. ഈ ഇവന്റ് പല തരത്തില്‍ ചരിത്രപരമാണെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് അലാര്‍ഡിസ് പറഞ്ഞു. അതിനാല്‍ കളിക്കാര്‍ക്കുള്ള സമ്മാനത്തുക അത് പ്രതിഫലിപ്പിക്കുന്നത് ഉചിതമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ ഇത്തവണത്തെ ടീമുകള്‍ രസിപ്പിക്കും, ഞങ്ങള്‍ ഒരു ഔട്ട് ഓഫ് ദി വേള്‍ഡ് ഇവന്റ് ആകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സെമിഫൈനലില്‍ തോറ്റ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കും ലഭിക്കും നല്ലൊരു തുക സമ്മാനമായി. 7,87,500 ഡോളര്‍ വീതവും 6.56 കോടി രൂപ വീതമാണ് സെമിഫൈനലിലെ റണ്ണറപ്പ് ടീമുകള്‍ക്ക് ലഭിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോടും ഇംഗ്ലണ്ട് ഇന്ത്യയോടുമാണ് തോല്‍വി ഏറ്റുവാങ്ങിയത്.
ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍ക്ക് എത്ര രൂപ സമ്മാനത്തുകയായി ലഭിക്കും?
രണ്ടാം റൗണ്ടില്‍ മുന്നേറാത്ത ടീമുകള്‍ക്ക് 3,82,500 ( 3.19 കോടി) വീതവും ഒമ്പതാം സ്ഥാനത്തിനും 12-ാം സ്ഥാനത്തിനും ഇടയില്‍ ഫിനിഷ് ചെയ്തവര്‍ക്ക് 2,47,500 ( 2.06 കോടി) വീതവും ലഭിച്ചു. 13-ാം സ്ഥാനം മുതല്‍ 20-ാം സ്ഥാനം വരെയുള്ള ടീമുകള്‍ 225,000 ഡോളര്‍ ( 1.87 കോടി രൂപ ) നേടി. കൂടാതെ, സെമി-ഫൈനലും ഫൈനലും ഒഴികെയുള്ള ഓരോ മത്സരത്തിനും ഓരോ ടീമിനും 31,154 ( 2.59 കോടി) അധികമായി ലഭിച്ചു. അതേസമയം, കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ സമ്മാനത്തുകയുടെ ബജറ്റ് 82.93 കോടി രൂപയായിരുന്നു (10 മില്യണ്‍ യുഎസ് ഡോളര്‍). ടി20 ലോകകപ്പില്‍ 20 ടീമുകള്‍ പങ്കെടുത്തിരുന്നു.
പ്രാരംഭ റൗണ്ടില്‍ അതായത് ഗ്രൂപ്പ് ഘട്ടത്തില്‍ 40 മത്സരങ്ങള്‍ കളിച്ചു. 20 ടീമുകളെ അഞ്ച് വീതം ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ അതാത് ഗ്രൂപ്പുകളില്‍ ഒന്നാമതെത്തിയ രണ്ട് ടീമുകള്‍ സൂപ്പര്‍-8ല്‍ എത്തി. ഇതിനുശേഷം സൂപ്പര്‍-8 റൗണ്ട് ആരംഭിച്ചു. തുടര്‍ന്ന് ജൂണ്‍ 29-ന് ബാര്‍ബഡോസില്‍ സെമിഫൈനലും (ആദ്യ മത്സരം ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും, രണ്ടാം മത്സരം ഇന്ത്യയും ഇംഗ്ലണ്ടും) ഫൈനല്‍ (ഇന്ത്യ, ദക്ഷിണാഫ്രിക്ക) മത്സരങ്ങളും നടന്നു. ഈ ടൂര്‍ണമെന്റ് പല തരത്തില്‍ ചരിത്രപരമാണെന്നും അതിനാല്‍ സമ്മാനത്തുകയും ചരിത്രമായി നിലനിര്‍ത്തിയെന്നും സമ്മാനത്തുക പ്രഖ്യാപിക്കുമ്പോള്‍ ഐസിസി പറഞ്ഞിരുന്നു.
Do you know how much rupees the winning Indian team will get in the World Cup?