പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി അൽ അമീൻ (24), കൊട്ടാരക്കര സ്വദേശി അൻവർ (34) എന്നിവരാണു തിരയിൽപ്പെട്ടു മരിച്ചത്. അൽ അമീന്റെ സഹോദരിയുടെ ഭർത്താവാണ് അൻവർ. വർക്കല ഫയർ ഫോഴ്സും അയിരൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.