പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാക്ക്-അപ്പ് എയര്‍പോര്‍ട്ട് ഓപ്പറേഷന് കണ്ട്രോള് സെന്റര്‍ (എഒസിസി) സ്ഥാപിച്ചു. നിലവില്‍, വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു സമീപം പ്രവര്‍ത്തിക്കുന്ന എഒസിസിക്കു പുറമെയാണ് എയര്‍സൈഡിലെ ഫയര്‍ റെസ്ക്യൂ കെട്ടിടത്തിനുള്ളില്‍ പുതിയ ബാക്ക്-അപ്പ് എഒസിസി സജ്ജീകരിച്ചത്. എസ്ഐടിഎ സോഫ്റ്റ്വെയര് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഒസിസിയാണ് എയര്‍ലൈനുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട നടപടികള്‍ വിവിധ വകുപ്പുകളും ഏജന്‍സികളുമായി ഏകോപിപ്പിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ഇതു തടസ്സപ്പെട്ടാലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബാക് അപ്പ് എഒസിസി വഴി സുഗമമായി നടക്കും.
Thiruvananthapuram International Airport has set up a back-up Airport Operation Control Centre (A.O.C.C)