തിരുവനന്തപുരത്തിന് ലഭിക്കാമായിരുന്ന എയിംസ് കോഴിക്കോടിന് പോയതില്‍ വല്ലാത്തതൊരാശ്വാസം പോലെയാണ് ശശി തരൂര്‍ പ്രതികരിക്കുന്നതെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയും കേന്ദ്ര സഹമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍. ’15 വര്‍ഷമായി തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചിട്ടും തന്റെ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത കോണ്‍ഗ്രസ് എംപി നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഒന്നോര്‍ക്കുക – ബാഴ്സലോണ, ഹൈക്കോടതി ബെഞ്ച് അങ്ങനെയങ്ങനെ ആ പട്ടിക നാണക്കേടുണ്ടാക്കുംവിധം നീണ്ടതാണ്. എന്നിട്ടിപ്പോള്‍ എയിംസ് കോഴിക്കോടിന് പോയെന്ന് ഏതാണ്ടൊരാശ്വാസത്തിലാണ് അദ്ദേഹം പറയുന്നത്’, രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ക്കുറിച്ചു. തലസ്ഥാനത്തെ പ്രതിനിധീകരിച്ച് തിരുവന്തപുരത്തിനു വേണ്ടി പോരാടുന്നതിന് ഒരു ബി.ജെ.പി എംപി ഉണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം വ്യാജ പ്രസ്താവങ്ങള്‍ നടത്തി കയ്യും കെട്ടിയിരിക്കുന്നവരേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഞാനും അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ തിരുവനന്തപുരത്തെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി ചെയ്യുമെന്നുറപ്പാണ്’, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഒരു എംപിക്കും തനിക്കിഷ്ടമുള്ളിടത്ത് എയിംസ് വരുമെന്നുറപ്പ് നല്‍കാന്‍ കഴിയില്ലെന്നും അതിനു സംസ്ഥാനവും കേന്ദ്രവും തീരുമാനിക്കണമെന്നും നിലവില്‍ എയിംസ് കോഴിക്കോട് കിനാലൂരില്‍ സ്ഥാപിതമാവുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിട്ടുണ്ടെന്നും കാട്ടി ശശി തരൂര്‍ എക്സില്‍ ചെയ്ത പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
Rajeev Chandrasekhar says Shashi Tharoor reacts like a big relief to AIIMS go to Kozhikode