കൊച്ചി: മാസപ്പടി കേസ് അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് കൈമാറിയ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടത് ഉണ്ടെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സി.എം.ആർ.എല്ലിനെതിരെ നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും ഇ.സി.ഐ.ആർ ആഭ്യന്തര രേഖയായതിനാൽ ഇത് റദ്ദാക്കാനാകില്ലെന്നുമാണ് ഇ.ഡിയുടെ നിലപാട്. എന്നാൽ പി.എം.എൽ.എ നിയമപ്രകാരം കേസിൽ ഇ.ഡിക്ക് അന്വേഷണം നടത്താനാകില്ലെന്നാണ് സി.എം.ആർ.എല്ലിന്റെ വാദം. ജസ്റ്റിസ് ടി ആർ രവിയാണ് ഹരജികൾ പരിഗണിക്കുന്നത്.