ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലെ ബിരുദ പ്രവേശനം പ്രതിന്ധിയിൽ. ഇന്നലെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു സിയുഇടി യുജി പരീക്ഷ ഫലം വൈകിയതോടെ വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഈ വർഷത്തെ ബിരുദ പ്രവേശനം അവതാളത്തിലാകുന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായി. അതിനിടെ പരീക്ഷാ ഫലം വൈകുന്നതിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
അതിനിടെ നീറ്റ് -യു ജി, യു ജി സി-നെറ്റ് പരീക്ഷകളിലെ വൻ ക്രമക്കേട് സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഒരു വിഷയമാണിതെന്നും ഇത്ര വലിയ ക്രമക്കേട് നടന്നിട്ടും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും ഹൈബി ഈഡൻ ആരംഭിച്ചു. ക്രമക്കേട് നടന്ന പരീക്ഷകൾ റദ്ദാക്കി അത് വീണ്ടും നടത്തുന്നതിന് കേന്ദ്രം തയ്യാറാകണമെന്നും അതിനോടൊപ്പം സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിനെ നിയമിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: cuet-ug-exam-result-2024