ചെന്നായ്ക്കളെ കണ്ടിട്ടുണ്ടോ? ഇവയെ കണ്ട് കഴിഞ്ഞാൽ ഏകദേശം പട്ടികളെ പോലെ ഇരിക്കും അല്ലേ.. പട്ടികളിൽ നിന്നും ചെറിയ ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ. അതുപോലെതന്നെ പട്ടികളുടെ വർഗ്ഗത്തിൽ തന്നെയാണ് ഇവൻ പെടുന്നത്. അതായത് പുലികളുടെ വർഗ്ഗത്തിൽ പെടുന്ന പൂച്ചകളെ പോലെ.
മനുഷ്യർ ഡോമസ്റ്റിക്കറ്റ് ചെയ്ത ചെന്നായ ആണ് പിന്നീട് പട്ടികൾ ആയത് എന്നാണ് പറയുന്നത്.. ഞാൻ അല്ല കേട്ടോ
നമ്മുടെ ഡാർവിൻൻ്റെ കണ്ടെത്തൽ ആണിത്..
നായ്കളൂടെ വർഗ്ഗത്തിൽ പെട്ട വന്യജീവിയാണ് ചെന്നായ.ലോകത്തിലെ വടക്കൻ പ്രദേശങ്ങളിലെ മിക്ക വനങ്ങളിലും ഇവ കാണപ്പെടുന്നു. ഉയർന്ന മലനിരകളിലാണ് ഈ വിഭാഗത്തെ കൂടുതലായും കാണാൻ കഴിയുക.
ഇവ കൂട്ടമായി ജീവിക്കുന്ന സസ്തനിയാണ്. അപ്പൊ ഇത് സത്യം ആയിരുന്നോ..?
ഇതിന് വേണ്ടി 1959 ൽ റഷ്യയിലെ ജനറ്റിസിസ്റ് , ഡിമിട്രി ബെലയാ ഈവ് ഒരു പരീക്ഷണത്തിന് ഒരുങ്ങി.
റഷ്യയിൽ കാണുന്ന ഒരു ആക്രമകാരിക്കൾ ആയ ഒരു കുറുക്കൻ ആണ് റഷ്യൻ സിൽവർ ഫോസ് ! ഇവയിൽ മനുഷ്യരോട് അടുപ്പം കാണിക്കുന്ന ചില കുറുക്കൻമാരെ ഇദ്ദേഹം വീട്ടിൽ വളർത്തി !!!
ജനറേഷൻ കഴിയുംതോറും ഈ ജീവികൾക്ക് എന്തൊക്കെ മാറ്റങ്ങൾ ആണ് വരിക എന്ന് കണ്ട് അറിയുവാൻ വേണ്ടി ആണ് ഈ പരീക്ഷണം .
1987 ൽ ഇദ്ദേഹം മരിച്ചെങ്കിലും, ആ പരീക്ഷണം ഇപ്പോഴും തുടരുക ആണ്. ഇന്ന് 2023 ൽ ആ കുറുക്കൻ്റെ പത്താമത്തെ തലമുറയിൽ എത്തി നിൽക്കുമ്പോൾ അവയ്ക്ക് ഉണ്ടായ മാറ്റങ്ങൾ ആണ് ഇവ :-
1. ഈ തലമുറയിലെ കുറുക്കന്മാർ ഓരിയിടുന്ന പരിപാടി നിറുത്തി , പകരം പട്ടികളെ പോലെ കുരച്ചു തുടങ്ങി പോലും
2. കൂർത്ത ഉയർന്ന ചെവി ഉണ്ടായിരുന്ന കുറുക്കനിൽ നിന്ന് , മടങ്ങിയ ആയി മാറി.
3. നീളം ഉള്ള കുറുക്കന്റെ രോമത്തിൽ നിന്ന് പട്ടികളുടെ രോമം പോലെ വലിപ്പം കുറഞ്ഞ രോമം ഉള്ളതായി മാറി.
4. മനുഷ്യരെ കാണുമ്പോൾ അകലം പാലിച്ചിരുന്ന ഒരു generation നിന്ന് വാൽ ആട്ടി സ്നേഹം പ്രകടിപ്പിക്കുന്ന പുതിയ generation കുറുക്കന്മാർ ആയി മാറി.
5. പുതിയ ജിൻേറഷൻ കുറുക്കന്മാർ മണം പിടിച്ചും , നക്കിയും സ്നേഹം പ്രകടിപ്പിച്ചു. ( കുറുക്കന്മാർ ഇങ്ങനെ ചെയ്യില്ല) .
6. ഇതിൽ 9 )൦ Generation കുറുക്കൻമാരുടെ വാൽ വലിപ്പം കുറഞ്ഞു മുകളിലേക്ക് വളർന്നു ,(കുറുക്കന്മാരുടെ വാൽ നേരെ താഴെ കൂർത്തു ആണ് നിൽക്കുക)
7. ഈ കുറുക്കന്മാരുടെ പിന്നിലെ കാലുകൾ വലിപ്പം കുറഞ്ഞു .
8. ശരീരത്തിൽ പട്ടികൾക് കാണുന്ന പോലെ വെള്ള നിറത്തിൽ വട്ടത്തിൽ ഉള്ള സ്പോട്കൾ വന്നു തുടങ്ങി.
എന്തൊക്കെ ആയാലും ഇവ ഇപ്പോൾ വംശനാശഭീഷണി നേരിടുന്നുണ്ട്. ഇതിന് കാരണം വാണിജ്യലക്ഷ്യമില്ലാതെ നടത്തുന്ന കൃഷിക്കായി (Subsistence farming) ഉയർന്ന മലനിരകൾ മനുഷ്യർ ഉപയോഗപ്പെടുത്തുന്നത് ഇക്കൂട്ടർ നേരിടുന്ന വെല്ലുവിളിയാണ്. എത്യോപ്യൻ ചെന്നായകളുടെ പകുതിയും കാണപ്പെടുന്നത് ബാലെ മലനിരകളിലാണ്. ഓഗസ്റ്റിനും നവംബറിനുമിടയ്ക്കാണ് പ്രജനന കാലം. പകലായിരിക്കും ഇക്കൂട്ടർ സജീവമാകുക. എലികളും മുയലുകളുമാണ് പ്രധാന ആഹാരം.
Content highlight : As a tiger is a cat; Is the dog a wolf