തിരുവനന്തപുരം: രണ്ട് അവധിദിനങ്ങളും റേഷൻ വ്യാപാരികളുടെ 2 ദിവസങ്ങളിലെ കടയടപ്പു സമരവും കാരണം തുടർച്ചയായ 4 ദിവസം സംസ്ഥാനത്തെ പതിനാലായിരത്തിൽപരം റേഷൻകടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണു കടകൾ അടച്ചിടുന്നത്. ജൂണിലെ റേഷൻ വിതരണം 5ന് അവസാനിക്കുന്നതിനാൽ 6നു കടകൾക്ക് അവധിയാണ്. 7 ഞായറാഴ്ച പൊതുഅവധിയാണ്. എഐടിയുസിയും 4 സംഘടനകൾ ഉൾപ്പെട്ട റേഷൻ വ്യാപാരി സംയുക്ത സമരസമിതിയും റേഷൻ കടകൾ അടച്ചിട്ടു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് 8, 9 തീയതികളിലാണ്.