ഇപ്പോൾ ഓൺലൈൻ യുഗമാണ് വസ്ത്രങ്ങളും സ്വർണ്ണവും അങ്ങനെ എല്ലാ കാര്യങ്ങളും ഇന്ന് ഓൺലൈനിലൂടെയാണ് കൂടുതൽ ആളുകളും വാങ്ങാറുള്ളത് ഓൺലൈനിൽ വലിയ സ്വീകാര്യത തന്നെയാണ് നാളുകൾക്കുള്ളത് നമുക്ക് ഇഷ്ടമുള്ള സാധനങ്ങൾ നമുക്ക് സെലക്ട് ചെയ്തതിനു ശേഷം ഫോട്ടോകൾ അയച്ചു കൊടുത്താൽ ആ സാധനങ്ങൾ നമ്മുടെ വീട്ടിലെത്തും അതാണ് ഓൺലൈൻ പർച്ചേസിന്‍റെ ഏറ്റവും വലിയ ഗുണം സമയലാഭം ഉണ്ട് എന്നതും വലിയ ഗുണമുള്ള ഒരു കാര്യമാണ് എന്നാൽ ഓൺലൈനിലൂടെ ശ്രദ്ധ നേടിയിട്ടുള്ള കുറച്ച് അധികം സ്ഥാപനങ്ങളും ഉണ്ട്
അത്തരത്തിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ അടൂർ പ്രവർത്തിക്കുന്ന ഒലീവിയ ഡിസൈൻസ് വളരെ തുച്ഛമായ വിലയ്ക്ക് സ്ത്രീകളുടെ കുർത്തകൾ വിപണനം ചെയ്തുകൊണ്ടാണ് ഇവർ ശ്രദ്ധ നേടിയിരുന്നത് നിരവധി പെൺകുട്ടികൾക്ക് ജോലി നൽകുന്നതിന്റെ പേരിലും ഇവർ ശ്രദ്ധ നേടിയിരുന്നു 20000 രൂപയും അക്കോമഡേഷൻ ഫ്രീയായി ആണ് പെൺകുട്ടികളെ ജോലി കിടക്കുന്നത് എല്ലാ ശനിയാഴ്ചകളിലും ഇന്റർവ്യൂ നടക്കുകയും ചെയ്യുന്നുണ്ട് എന്നാൽ ഇവരുടെ ജോലിക്കാർ തന്നെ ഇപ്പോൾ ഇവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഒലിവിയ ഡിസൈൻസിൽ പരസ്യത്തിൽ പറയുന്നതുപോലെയുള്ള കാര്യങ്ങൾ ഒന്നുമല്ല നടക്കുന്ന എന്നാണ് അവിടെ ജോലി ചെയ്തവർ പറയുന്നത്
ഇരുപതിനായിരം രൂപ എന്ന് പറഞ്ഞ് 10,000 രൂപ ബൗണ്ട് ചെയ്യിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത് മാത്രമല്ല പിന്നീട് ഇൻഷുറൻസും കട്ടും ഒക്കെ ചേർത്ത് കയ്യിൽ കിട്ടുന്നത് 8000 രൂപയായിരിക്കും അവിടെ ഒരു ഫിക്സഡ് സാലറിയില്ല കമ്മീഷൻ ആണ് ഉള്ളത് ഒരാൾ എത്ര രൂപയ്ക്ക് ജോലി ചെയ്യുന്നു ആ പൈസയുടെ 10% ആണ് അയാളുടെ സാലറി ഫുഡ് ആൻഡ് അക്കോമഡേഷൻ ഫ്രീയാണ് എന്ന് പറഞ്ഞതിനുശേഷം അവിടെ നമ്മുടെ കയ്യിൽ നിന്നും പൈസ 1500 രൂപ അതിന് വാങ്ങും
ട്രെയിനിലാണ് എന്നു പറഞ്ഞ് ആദ്യത്തെ 15 ദിവസം ഫ്രീ ആയിട്ടാണ് ജോലി ചെയ്യിപ്പിക്കുന്നത് അതിനുശേഷം മിക്കപ്പോഴും ജോലിയില്ല എന്ന് പറഞ്ഞ് തിരിച്ചു പറഞ്ഞു വിടുകയും ചെയ്യും ജോലി ചെയ്തതിനുശേഷം പൈസ പല കാര്യങ്ങൾക്കായി കട്ട് ചെയ്യും ഫൈൻ ആണ് എന്ന് പറഞ്ഞാണ് പല കാര്യങ്ങളിലും പണം കട്ട് ചെയ്യുന്നത് പരാതി കൊടുക്കുകയോ എതിർത്ത് സംസാരിക്കുകയോ ചെയ്താൽ വളരെ മോശമായ അനുഭവമാണ് ലഭിക്കുന്നത് പോലീസുകാർ ഒക്കെ ഞങ്ങളുടെ ആണ് ഇത് ഞങ്ങളുടെ നാടാണ് എന്നാണ് പറയാറുള്ളത് അതുകൊണ്ട് ഒന്നും തന്നെ പറയാൻ ആർക്കും സാധിക്കില്ല പറഞ്ഞു പോയാൽ ഇത്തരം വാക്കുകളാണ് ഉണ്ടാവുന്നത്
ഇതിനുമുമ്പും ഒരു പരാതി ഇവർക്കെതിരെ ഉണ്ടായിട്ടുണ്ട് അപ്പോൾ ഒരു സിപിഎം നേതാവായിരുന്നു ഇടപെട്ട് ഇരുന്നത് ഓൺലൈൻ കച്ചവടത്തിന്റെ പേരിൽ അവിടെ നടക്കുന്നത് വലിയ തട്ടിപ്പ് തന്നെയാണ് എല്ലാ ശനിയാഴ്ചകളിലും ആണ് ഇന്റർവ്യൂ വയ്ക്കുന്നത് കാണാൻ നല്ല നിറമുള്ള നല്ല ജാതിയിലുള്ള പെൺകുട്ടികളെ മാത്രമാണ് തിരഞ്ഞെടുക്കുന്നത് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് എന്തിനാണ് ഇത്തരം സൗന്ദര്യം ആവശ്യമുള്ളത് അതിന്റെ ആവശ്യം മനസ്സിലാകുന്നില്ല ഇത്തരം ജോലി ചെയ്യുന്ന ആളുകൾക്ക് കസ്റ്റമറോട് സംസാരിക്കുവാനുള്ള കഴിവല്ലേ ആവശ്യമായി വേണ്ടത്
















