കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ മകൻ അറസ്റ്റില്‍. പയ്യന്നൂരില്‍ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയില്‍ പറയുന്നത്.
കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ. പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാർക്കെതിരെ 20കാരി പരാതി നല്‍കുകയായിരുന്നു. ആവശ്യമായ യോഗ്യതകളില്ലാതെ പയ്യന്നൂരില്‍ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റാണ് ശരത് നമ്പ്യാരെന്നും പരാതിയുണ്ട്.
ചികിത്സയ്ക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇവിടെനിന്നു പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പോലീസ് രാത്രിയോടെ ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തിരുന്നു. അതിന് ശേഷം ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തേയും ഇയാള്‍ക്കെതിരേ പല പരാതികളുമുയര്ന്നിരുന്നു.
ഇതിനിടെ ശരത് നമ്പ്യാര്‍ ഫിസിയോ തെറാപ്പിസ്റ്റ് എന്ന വ്യാജേന രോഗികളെ ചികിത്സിച്ച് കമ്പളിപ്പിക്കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് ഫിസിയോ തെറാപ്പിസ്റ്റുകളുടെ കോർഡിനേഷന്‍ കമ്മിറ്റിയായ കെഎപിസി ജില്ലാ കമ്മിറ്റിയും രംഗത്തെത്തി.