Kerala

ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചു; പ​യ്യ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ

കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ മകൻ അറസ്റ്റില്‍. പയ്യന്നൂരില്‍ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയില്‍ പറയുന്നത്.

കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ. പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാർക്കെതിരെ 20കാരി പരാതി നല്‍കുകയായിരുന്നു. ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തെ പ​യ്യ​ന്നൂ​രി​ല്‍ ക്ലി​നി​ക് ന​ട​ത്തു​ന്ന വ്യാ​ജ ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​ണ് ശ​ര​ത് ന​മ്പ്യാ​രെ​ന്നും പ​രാ​തി​യു​ണ്ട്.

ചി​കി​ത്സ​യ്ക്കി​ടെ മു​റി അ​ക​ത്തു നി​ന്ന് പൂ​ട്ടി​യ​തോ​ടെ യു​വ​തി​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​വി​ടെ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ന്‍ യു​വ​തി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സെ​ടു​ത്ത പോ​ലീ​സ് രാ​ത്രി​യോ​ടെ ശ​ര​ത് ന​മ്പ്യാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രുന്നു.​ അ​തി​ന് ശേ​ഷം ഇ​ന്ന് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ​യും ഇ​യാ​ള്‍​ക്കെ​തി​രേ പ​ല പ​രാ​തി​ക​ളു​മു​യ​ര്‍​ന്നി​രു​ന്നു.

ഇ​തി​നി​ടെ ശ​ര​ത് ന​മ്പ്യാ​ര്‍ ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് എ​ന്ന വ്യാ​ജേ​ന രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച് ക​മ്പ​ളി​പ്പി​ക്കു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്ന് ഫി​സി​യോ തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ കോ​ർ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യാ​യ കെ​എ​പി​സി ജി​ല്ലാ ക​മ്മി​റ്റി​യും രം​ഗ​ത്തെ​ത്തി.